Header 1 vadesheri (working)

ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂർ : ഗുരുവായൂർ- തൃശൂർ സംസ്ഥാനപാതയിൽ ഏഴാംകല്ല് സെന്ററിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കേച്ചേരി മഴുവഞ്ചേരി അറങ്ങാശ്ശേരി വീട്ടിൽ വർഗീസ്സിന്റെ മകൻ റോയി(35) യാണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.

Second Paragraph  Amabdi Hadicrafts (working)

അപകടത്തെ തുടർന്ന് റോഡിലേക്ക് തലയിടിച്ച് വീണ റോയിയെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ച മൃതദ്ദേഹം കോവിഡ് പരിശോധന ഫലം പുറത്ത് വന്നതിന് ശേഷം പോസ്റ്റ് മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും. പേരാമംഗലം പോലീസ് സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽ വരടിയം വടക്കുംപാടം വീട്ടിൽ ബെന്നിയുടെ മകൻ ബിബിനും(32) പരിക്കേറ്റിട്ടുണ്ട്.