
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം


ഗുരുവായൂർ : കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം , നൂറിലധികം ആളുകളാണ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്റെ മകന്റെ വിവാത്തിൽ വിവാഹ മണ്ഡപത്തിന് സമീപം തടിച്ചു കൂടിയത് . ഇതിനു പുറമെ ക്ഷേത്ര നടയിൽ നിരോധിച്ച ഹെലി ക്യാം ഉപയോഗിച്ച് വീഡിയോ ഷൂട്ടിങ്ങും നടത്തി . കേരള സർക്കാർ സ്‌പെഷൽ ഓഫീസറും ഗെയിൽ മുൻ എക്സിക്യൂട്ടിവ് ഡയറക്ടറുമായ എ.കെ.വിജയകുമാറിന്റെയും ഡോ . പ്രസന്ന വിജയകുമാറിന്റെയും മകൻ ദേവേഷ് വിജയുടെ വിവാഹത്തിനാണ് കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയത്

വധു മാഹി പള്ളുർ ‘ കൃഷ്ണപത്ത’ത്തിൽ ഡോ . ശിൽപയുടെ വീട്ടുകാരാണ് എറണാകുളത്തെ സ്റ്റുഡിയോ ഗ്രൂപ്പിനെ ഹെലിക്യാമം ഉപയോഗിച്ച് ഫോട്ടോ ഷൂട്ട് നടത്താൻ ഏൽപിച്ചിരുന്നത് .സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഹെലിക്യാമം നിരോധിച്ചതാണ് എന്ന് പറഞ്ഞെങ്കിലും സംസ്ഥാന പോലീസ് മേധാവി ബെഹ്റ അടക്കം പങ്കെടുത്ത വിവാഹത്തിൽ ലോക്കൽ പൊലീസിന് പരിമിതികൾ ഉണ്ടായിരുന്നു
പ്രധാനമന്ത്രിയുടെ പ്രത്യക പ്രതിനിധി സുരേഷ് പ്രഭു , കേന്ദ്രസർക്കാർ സെക്രട്ടറി ഗിരിധർഅർമേയാൻ , സംസ്ഥാന ചീഫ് സെക്രട്ടറി വി.പി.ജോയ് , ഡിജിപിമാരായ ലോക്നാഥ് ബെഹ്റ , ഡോ . ജയതിലക് , മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ.സി.ബാലകൃഷ്ണൻ , ജീസ് കെ.എസ്.രാധാകൃഷ്ണൻ , അൽകേഷ് കുമാർ ശർമ്മ , ദേവസ്വം സെക്രട്ടറി ജ്യോതിലാൽ , ഗുജറാത്ത് എഡിജിപി അനിൽ പ്രധാൻ , കണ്ണൂർ വിമാനത്താവളംഎം ഡി. വി. തുളസി ദാസ് , കെആർഡിസിഎൽ എംഡി അജിത്കുമാർ , മഹാരാഷ്ട്രം എഡിജിപി റമദ ചന്ദ്രശേഖർ , മുൻ അഡ്വക്കറ്റ് ജനറൽ കെ പി ദണ്ഡപാണി , എഡിജിപി വിജയ് സാക്കറേ , ജി ബൽറാംകുമാർ ഉപാധ്യായ , ജോയിന്റ് സെകട്ടറി വി.രതീശൻ , കലക്ടർ എസ്.ഷാനവാസ് , ഗയ്ൽ എര്സി , ഡയറക്ടർ മുരുഗേശൻ , ഐസിഎ എക്സിക്യൂട്ടീവ്.ഡയറക്ടർ അശോകൻ , ഗ്ലോബൽ ഇൻഷുറൻസ് ചെയർമാൻ പ്രമോദ് താക്കർ ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് സംബന്ധിച്ചു