Post Header (woking) vadesheri

നവജാത ശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു, വാഹനം തടഞ്ഞു പോലീസ് അമ്മയെ പിടികൂടി

Above Post Pazhidam (working)

Ambiswami restaurant

വാളയാര്‍:വാളയാറില്‍ നവജാത ശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയായ അമ്മയെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാള്‍ സ്വദേശിനിയാണ് പിടിയിലായത്. അതിഥി തൊഴിലാളികളെ എത്തിക്കുന്ന ബസിലായിരുന്നു യുവതി വാളയാറില്‍ എത്തിയത്. വാളയാര്‍ ചെക്ക് പോസ്റ്റിനു സമീപം യാത്രക്കാര്‍ക്ക് ശുചിമുറിയില്‍ പോകാന്‍ ബസ് നിര്‍ത്തിയ സമയത്തായിരുന്നു യുവതി ഹോട്ടല്‍ ശുചിമുറിയില്‍ പ്രസവിച്ചത്.

Second Paragraph  Rugmini (working)

Third paragraph

പ്രസവ ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച യുവതി അതേ ബസില്‍ യാത്ര തുടര്‍ന്നു. സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട ഹോട്ടല്‍ തൊഴിലാളികള്‍ ആണ് വിവരം പൊലീസിനെ അറയിച്ചത്. തുടര്‍ന്ന് വാളയാര്‍ പൊലീസ് വിവിധ സ്റ്റേഷനുകള്‍ക്ക് വിവരം കൈമാറി. ഇതേ തുടര്‍ന്നാണ് യുവതി സഞ്ചരിച്ച്‌ ബസ് അങ്കമാലിയില്‍ പൊലീസ് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചത്. യുവതിയെ കസ്റ്റഡിയിലെടുത്തു. പ്രസവാനന്തരമുള്ള രക്ത സ്രാവത്തെ തുടര്‍ന്നു ഇവരെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഡോകര്‍മാരുടെ അനുമതിയോടെ യുവതിയെ വാളയാര്‍ പൊലീസിന് കൈമാറും.