Madhavam header
Above Pot

തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കായി പരിശീലനം നൽകി

Astrologer

തൃശൂർ: തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കായി ജില്ലയിലെ ചെലവ് നിരീക്ഷകരുടെ നേതൃത്വത്തിൽ  മാർഗ്ഗനിർദ്ദേശങ്ങളും പ്രായോഗിക പരിശീലനവും നൽകി. നാട്ടിക, മണലൂർ, കയ്പമംഗലം മണ്ഡലങ്ങളുടെ ചുമതലയുള്ള എം തമിഴ് വെണ്ടൻ, ചേലക്കര, ഗുരുവായൂർ, കുന്നംകുളം മണ്ഡലങ്ങളുടെ ചുമതലയുള്ള അരുൺ കുമാർ ഗുപ്ത എന്നീ ചെലവ് നിരീക്ഷകരുടെ നേതൃത്വത്തിലാണ് ജില്ലാ ആസൂത്രണ ഭവനിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത്.

പോളിംഗ് ബൂത്തുകളിൽ മുഴുവൻ സമയ നിരീക്ഷണം നടത്താനും അസ്വാഭാവിക സംഭവങ്ങളും നിയമലംഘനങ്ങളുമുണ്ടായാൽ ബന്ധപ്പെട്ടവർക്ക് അപ്പപ്പോൾ റിപ്പോർട്ട് ചെയ്യാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുമുള്ള പ്രായോഗിക പരിശീലനമാണ് നൽകിയത്. ഓരോ ഉദ്യോഗസ്ഥരുടെ ചുമതലകളെക്കുറിച്ചും പ്രവർത്തനരീതിയെപ്പറ്റിയും എം തമിഴ് വെണ്ടൻ വിശദീകരിച്ചു.

പോളിംഗ് ബൂത്തുകളിൽ മുഴുവൻ സമയ നിരീക്ഷണം നടത്തണമെന്നും നിയമലംഘനങ്ങളുണ്ടായാൽ അടിയന്തരമായി അറിയിക്കണമെന്നും മുൻകരുതൽ വേണമെന്നും നിരീക്ഷകർ വ്യക്തമാക്കി. കൃത്യമായ ആശയവിനിമയം വേണം. വോട്ടെടുപ്പിനെ ബാധിക്കുന്ന തരത്തലുള്ള സംഭവങ്ങളുണ്ടായാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണം. ഡെയ്‌ലി റിപ്പോർട്ടുകൾ കൃത്യമായി നൽകണം. ഷാഡോ രജിസ്റ്റർ തയ്യാറാക്കണം. നടപടികളെല്ലാം നിയമാനുസൃതവും കുറ്റമറ്റതുമായിരിക്കണമെന്നും നിരീക്ഷകർ നിർദ്ദേശിച്ചു.

Vadasheri Footer