Post Header (woking) vadesheri

മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷിച്ചു

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട്:മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്ര ചടങ്ങുകളും,വിശേഷാൽ പൂജകളും നടന്നു.ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻറെ മുഖ്യ കാർമ്മികത്വത്തിൽ പൂജകൾ നടന്നു.വൈകീട്ട് ദീപാരാധന,മുളയിടൽ,അഖണ്ഡനാമ ജപ യജ്ഞ സമാപനം,അത്താഴപൂജ എന്നിവ ഉണ്ടായിരുന്നു. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് ശിവരാത്രി നാളിൽ കൊടിയേറി

Second Paragraph  Rugmini (working)

Third paragraph

ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം ഭാരവാഹികളായ പ്രസിഡന്റ് പ്രൊഫ.സി.സി.വിജയൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ്പ്രസിഡന്റ്മാരായ കെ.എ.വേലായുധൻ,വാക്കയിൽ മുരളീധരൻ,ജോയിന്റ് സെക്രട്ടറിമാരായ കെ.എൻ.പരമേശ്വരൻ,കെ.കെ.സതീന്ദ്രൻ,ആറ്റൂർരാജൻ,എൻ.വി.സുധാകരൻ,എൻ.കെ.രാജൻ,കെ.എ.ബിജു,എം.കെ.ഗോപിനാഥൻ,എം.എസ്.ജയപ്രകാശ്,കെ.സി.സുരേഷ്,എം.വി.ഹരിദാസ്,കെ.കെ.പ്രധാൻ,സി.സിദ്ധാർത്ഥൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി