Above Pot

പണം നല്‍കാത്തതുകൊണ്ട് ശസ്ത്രക്രിയാ മുറിവുകള്‍ തുന്നികെട്ടിയില്ല , പിഞ്ചുപെണ്‍കുട്ടി പുഴുവരിച്ച്‌ മരിച്ചു

First Paragraph  728-90

Second Paragraph (saravana bhavan

ലക്നൗ​: ചികിത്സയ്ക്ക് പണം നല്‍കാന്‍ കഴിയാത്ത മൂന്നുവയസുകാരി ആശുപത്രിക്ക്​ പുറത്ത്​ പുഴുവരിച്ച്‌​ മരിച്ചു. യുപിയിലെ പ്രയാഗ്​രാജിലുള്ള യുനൈറ്റഡ് മെഡിസിറ്റി ആശുപത്രിയിലാണ്​ സംഭവം. ആശുപത്രി ബില്ല് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ശസ്ത്രക്രിയാ മുറിവുകള്‍ തുറന്നിടുകയും തുടര്‍ന്ന് മുറിവിലൂടെ അണുബാധ ഉണ്ടായതുമാണ് കുട്ടിയുടെ മരണത്തിനു കാരണമെന്നാണ് വിവരം.

ചികിത്സക്കായി അഞ്ച്​ ലക്ഷം രൂപയാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. ഇത്രയും പണം നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ ശസ്ത്രക്രിയാ മുറിവുകള്‍ തുന്നിക്കെട്ടാതെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു.

ഫെബ്രുവരി 16നാണ് പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും തുടര്‍ന്ന്​ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു. സംഭവം വിവാദമായതിനെതുടര്‍ന്ന്​ കുട്ടിയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ദേശീയ ശിശു അവകാശ സംഘടന രംഗത്തെത്തിയിട്ടുണ്ട്.