Madhavam header
Above Pot

ഭാര്യ ജമീലക്ക് സീറ്റ് , മന്ത്രി എ കെ.ബാലനെതിരെ പോസ്റ്ററുകൾ

Astrologer

പാലക്കാട്: മന്ത്രി എ കെ.ബാലനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ. സേവ് കമ്മ്യൂണിസത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണ്ഡലം കുടുംബസ്വത്താക്കാൻ നോക്കിയാൽ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവർ തുടർഭരണം ഇല്ലാതാക്കുമെന്നുമാണ് പോസ്റ്ററിൽ പറയുന്നത്.

എ കെ ബാലന്റെ ഭാര്യ ഡോക്‌ടർ പി കെ ജമീലയെ തരൂരിൽ സ്ഥാനാർത്ഥിയാക്കുന്നതാണ് സി പി എം നേതാക്കളെയും പ്രവർത്തകരെയും ഒരുപോലെ ചൊടിപ്പിച്ചത്. 2001 മുതൽ എ കെ ബാലൻ മത്സരിച്ചു ജയിച്ചുവന്ന തരൂർ മണ്ഡലത്തിൽ കുടുംബ പാരമ്പര്യത്തിന്റെ പേരിൽ മാത്രമാണ് ജമീലയ്‌ക്ക് സീറ്റ് നൽകുന്നത്. പട്ടികജാതി ക്ഷേമ സമിതിയുടെ ജില്ലാ ഭാരവാഹിയായ പൊന്നുകുട്ടനെയോ ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷ കെ ശാന്തകുമാരിയെയോ പരിഗണിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.

പാലക്കാട് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചും സി പി എമ്മിൽ അതൃപ്‌തിയുണ്ട്. ഷൊർണൂരിൽ പി കെ ശശിക്ക് പകരം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനെ പരിഗണിച്ചെങ്കിലും മാറ്റി. പി മമ്മിക്കുട്ടിയുടെ പേരാണ് ഇപ്പോഴുളളത്. ഒറ്റപ്പാലത്ത് പി ഉണ്ണിയുടെ രണ്ടാമത്തെ മത്സരം തടഞ്ഞ് ഡി വൈ എഫ് ഐ നേതാവ് പ്രേംകുമാറിനെ പരിഗണിക്കുന്നതാണ് മറ്റൊരു വിയോജിപ്പ്. കോങ്ങാട് ഡി വൈ എഫ് ഐ നേതാവ് പി പി സുമോദിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുണ്ട്

അതെ സമയം തരൂരിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അസംബന്ധമാണ് പറയുന്നതെന്നും മന്ത്രി എ.കെ ബാലൻ അഭിപ്രായപ്പെട്ടു . ‘എൻെറയും കുടുംബത്തിൻെറയും ചരിത്രം നിങ്ങൾക്ക് കൃത്യമായി അറിയാം, മണ്ഡലത്തിൽ ഓരോ തെരഞ്ഞെടുപ്പിലും എൻെറ ഭൂരിപക്ഷം വർധിച്ചിട്ടേയുള്ളൂ’ -എന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിയുടെ ഭാര്യ സ്ഥാനാർഥിയാകുമെന്ന വാർത്തയെക്കുറിച്ചും പാലക്കാട് പ്രത്യക്ഷപ്പെട്ട പ്രതിഷേധ പോസ്റ്ററുകളെക്കുറിച്ചും ചോദിച്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥനാർഥി നിർണയത്തിൻെറ ജനാധിപത്യ പ്രക്രിയ ആണ് ഇപ്പോൾ നടക്കുന്നത്. ഇതിൻെറ അന്തിമ രൂപം പി.ബിയുടെ അംഗീകാരത്തോടു കൂടി 10ന് പ്രഖ്യാപിക്കും. അതുവരെ നിർദേശങ്ങൾ മാത്രമാണ് ചർച്ച ചെയ്യുന്നത്. ഈ പ്രക്രിയക്കിടയിൽ ചില സ്ഥാനാർഥികൾ വരും, ചില സ്ഥാനാർഥികൾ പോകും. പാലക്കാട് ജില്ലയിലെ ഏറ്റവും നല്ല ജനകീയ അംഗീകാരമുള്ള, യു.ഡി.എഫ് ഞെട്ടുന്ന സ്ഥനാർഥികളെയായിരിക്കും അവതരിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

Vadasheri Footer