ഗുരുവായൂരിൽ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഗുരുവായൂര്‍ : ഗുരുവായൂരിൽ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.തൈക്കാട് സോണില്‍ ഒമ്പത് പേര്‍ക്കും അര്‍ബന്‍ സോണില്‍ നാല് പേര്‍ക്കും പൂക്കോട് സോണില്‍ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൈക്കാട് സോണില്‍ 21-ാം വാര്‍ഡില്‍ അഞ്ച് പേര്‍ക്കും 10-ാം വാര്‍ഡില്‍ നാല് പേര്‍ക്കുമാണ് വൈറസ് ബാധയുണ്ടായത്.
അര്‍ബന്‍ സോണില്‍ 18-ാം വാര്‍ഡില്‍ മൂന്ന് പേര്‍ക്കും 22-ാം വാര്‍ഡില്‍ ഒരാള്‍ക്കുമാണ് രോഗബാധയുണ്ടായത്. പൂക്കോട് സോണിലെ 39-ാം വാര്‍ഡിലുള്ള മൂന്ന് പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഗുരുവായൂര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശാഖയുടെ പ്രവര്‍ത്തനം നിറുത്തിവച്ചു.