ഗുരുവായൂരിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

ഗുരുവായൂർ: ഗുരുവായൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഇരിങ്ങപ്പുറം മമ്മസ്രായില്ലത്ത് അബുവാണ് (73) മരിച്ചത്. കഴിഞ്ഞ അഞ്ചിനാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരി്ച്ചത്. ഹൃദയസംബന്ധമായ അസുഖമുള്ള ഇദ്ദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൈക്കാട് ജുമാമസ്ജിദില്‍ കബറടക്കി.സുഹറയാണ് ഭാര്യ. ഫൈസല്‍, ഷൈഫല്‍ എന്നിവര്‍ മക്കളാണ്.ഇതോടെ നഗരസഭ പരിധിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.