Post Header (woking) vadesheri

സിഎഎ പ്രതിഷേധക്കാര്‍ക്ക് എതിരായ മുഴുവന്‍ കേസുകളും തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കി…

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

ചെന്നൈ: പൗരത്വ നിയമഭേഗതി പ്രതിഷേധക്കാര്‍ക്ക് എതിരായ മുഴുവന്‍ കേസുകളും തമിഴ്നാട്ടില്‍ റദ്ദാക്കി. 1500 ലധികം കേസുകളാണ് തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കിയത്. സഖ്യകക്ഷിയായ ബിജെപിയുടെ കടുത്ത എതിര്‍പ്പിനിടെയാണ് അണ്ണാഡിഎംകെയുടെ പ്രഖ്യാപനം. നിയമഭേഗതിക്ക് എതിരെ പ്രമേയം പാസാക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടത് എന്ന് ഡിഎംകെ പ്രതികരിച്ചു.

Third paragraph

പ്രതിഷേധം ശക്തമായപ്പോഴും കേന്ദ്രസര്‍ക്കാരിനൊപ്പം ഉറച്ച് നിന്ന് അണ്ണാഡിഎംകെയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കേ നിലപാട് തിരുത്തിയത്. 1500ലധികം കേസുകള്‍ റദാക്കി. പൗരത്വ നിയമഭേദഗതി സമരത്തിന് നേതൃത്വം നല്‍കിയ മുസ്ലീം സംഘടനാ നേതാക്കള്‍ക്ക് എതിരെ ചുമത്തിയ കേസുകളും റദ്ദാക്കി. ന്യൂനപക്ഷ സമൂഹത്തിന്‍റെ ആശങ്ക സര്‍ക്കാര്‍ കണക്കിലെടുക്കുന്നുവെന്ന് വിശേഷിപ്പിച്ചാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ ഉത്തരവ്.

കേരളത്തിന്‍റെ മാതൃകയില്‍ തമിഴ്നാട് നിയമസഭയിലും പ്രമേയം പാസാക്കണമെന്ന പ്രതിപക്ഷ ആവശ്യം അണ്ണാഡിഎംകെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. പലതവണ ഡിഎംകെ സഭ ബിഹിഷ്കരിച്ചു. മുസ്ലീം സംഘടനകള്‍ സഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് വരെ നടത്തിയിരുന്നു. രാജ്യവ്യാപക പ്രതിഷേധം ശക്തമായപ്പോഴും പൗരത്വനിയമഭേഗതിയെ പിന്തുണച്ചിരുന്ന അണ്ണാഡിഎംകെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്