സഹോദരങ്ങളായ മൂന്ന് കുട്ടികൾ പാറകുളത്തിൽ മുങ്ങി മരിച്ചു.

Above Post Pazhidam (working)

Poonthanam

Vasudev Inn
Rugmani 700-200

പാലക്കാട്: സഹോദരങ്ങളായ മൂന്ന് കുട്ടികൾ പാറകുളത്തിൽ മുങ്ങി മരിച്ചു. പാലക്കാട്കുനിശ്ശേരിയില്‍ ആണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.കരിയക്കാട് ജസീറിന്‍്റെ മക്കളായ ജിന്‍ഷാദ് (12), റിന്‍ഷാദ് (7), റിഫാസ് (3) എന്നിവരാണ് മുങ്ങി മരിച്ചത്. മൃതദേഹങ്ങള്‍ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കുനിശ്ശേരിയിലെ ഒരു പള്ളിക്ക് സമീപം കുട്ടികള്‍ കളിക്കാന്‍ ചെന്നതാണ്. കളിക്കുന്നതിനിടെ കയ്യില്‍ പറ്റിയ അഴുക്ക് കഴുകിക്കളയാനോ മറ്റോ തൊട്ടടുത്തുള്ള കുളത്തിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചതാണ്. ഇവര്‍ കുളത്തിലേക്ക് വീഴുന്നതുകണ്ട ഒരു കുട്ടി വിവരം മറ്റുള്ളവരെ അറിയിച്ച്‌ ആളുകള്‍ എത്തുമ്ബോഴേക്കും ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു

First Paragraph Jitesh panikar (working)