ഗജരത്‌നം പത്മനാഭന്കേ ശവൻ പ്രതിമയ്ക്ക് അരികെ സ്മാരകം നിർമ്മിയ്ക്കണം

Above article- 1

Astrologer

ഗുരുവായൂർ: ഗുരുവായൂർ കേശവനെ പോലെ ഗജനിരയിൽ ഗുരുവായൂരിനും ,ഗുരുവായൂരപ്പനും, അഭിമാനവും, ഐശ്വര്യവുമായി യശസ്സ് ഉയർത്തിയ, ആനപ്രേമികൾക്കും, ക്ഷേത്ര കമ്മറ്റികൾക്കും എന്നും പ്രിയ മിത്രവുമായിരുന്ന ഗജരത്നം പത്മനാഭന് സ്മാരകം പൂർണ്ണകായ പ്രതിമയായി ഗുരുവായൂർ കേശവൻ സ്മാരക പ്രതിമയുടെ അരികെ തന്നെ ഗുരുവായൂരിൽ സ്ഥാപിക്കണമെന്ന് തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു.

ആനപ്രേമികൾക്കും, ഭക്തർക്കും ഒരേ പോലെ എന്നും പ്രിയപ്പെട്ട ഗജവീരന്മാരായ കേശവനും, പത്മനാഭനും ഒരേ നിരയിൽ ഒരേ സ്ഥലത്ത് സ്മാരകം വരുന്നത് ഉചിതവും, ഉപകാരപ്രദവും, ഉപോൽ ഫലകവുമാണ് – ഭക്തരെ പോലെ സന്ദർശകർക്കും ആസ്വാദ്യകരവും ഗുണകരവുമാണ്. പത്മനാഭൻസ്മൃതിദിനത്തിൽ കേശവൻ അനുസ്മരണം പോലെ ഗജഘോഷയാത്രയും,സ്മരണാജ്ജലിയും സ്ഥിരമായി നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പാനയോഗം പ്രസിഡണ്ടു് ശശി വാറനാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഗുരുവായൂർ ജയപ്രകാശ് വിഷായവതരണം നടത്തി. ബാലൻ വാറനാട്ട്, ഷൺമുഖൻ തെച്ചിയിൽ, മാധവൻ പൈക്കാട്ട്, ദേവീദാസൻ എടവന പ്രഭാകരൻ മുത്തേടത്ത്, മുരളി അകമ്പടി, പ്രീത മോഹൻ,, മോഹനൻ എലവതൂർ, ശ്യാമളൻ ഗുരുവായൂർ, ഇ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Vadasheri Footer