Post Header (woking) vadesheri

അമിത വേഗതയിൽ ബൈക്ക് ഓടിച്ച 15 കാരന് ദാരുണാന്ത്യം

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

മംഗളൂരു: ബൈക്ക് ഓടിക്കാന്‍ നല്‍കിയതിന്റെ പേരില്‍ അമ്മയ്ക്ക് പിഴ ചുമത്തി ദിവസങ്ങള്‍ക്കകം അതേ ബൈക്ക് വീണ്ടുമോടിച്ച പതിനഞ്ചുകാരന് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞു. മംഗളൂരുവില്‍ ബൈന്ദൂരിനു സമീപം ഷിരൂര്‍ സ്വദേശി ആരോണ്‍ (15) ആണ് മരിച്ചത്.

Third paragraph

അമിതവേഗതയില്‍ ഓടിച്ച ബൈക്ക് ഷിരൂരിനു സമീപം ആല്‍വഗഡ്ഡെയില്‍ വെച്ച്‌ ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ഒരാഴ്ച മുമ്ബാണ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന്റെ പേരില്‍ കുട്ടിയെ പോലീസ് പിടികൂടിയത്. ബൈക്ക് പോലീസ് സ്റ്റേഷനില്‍ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് കുട്ടിയുടെ അമ്മ ഹാജരായി പിഴയടച്ചതിനുശേഷം ഇരുവര്‍ക്കും താക്കീത് നല്‍കി വിട്ടയച്ചതായിരുന്നു. നിയമലംഘനത്തിലൂടെ മരണത്തിലേക്ക് നയിച്ചതിന് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കുമെന്ന് ബൈന്ദൂര്‍ പോലീസ് അറിയിച്ചു.