Above Pot

രാ​ജ​സ്ഥാ​നി​ലെ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് മി​ക​ച്ച വി​ജ​യം

First Paragraph  728-90

Second Paragraph (saravana bhavan

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ലെ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് മി​ക​ച്ച വി​ജ​യം. 90 ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 48 ഇ​ട​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് ഭ​ര​ണം പി​ടി​ച്ചു. 37 ന​ഗ​ര​സ​ഭ​ക​ളി​ല്‍ മാ​ത്ര​മാ​ണ് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍​മാ​ര്‍​ക്ക് വി​ജ​യി​ക്കാ​നാ​യ​ത്.

19 ന​ഗ​ര​സ​ഭ​ക​ളി​ല്‍ ഒ​റ്റ​യ്ക്ക് അ​ധി​കാ​രം പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് സ്വ​ത​ന്ത​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. 24 ഇ​ട​ങ്ങ​ളി​ല്‍ ഒ​റ്റ​യ്ക്കു ഭ​ര​ണ​ത്തി​ലേ​റി​യ ബി​ജെ​പി​ക്ക് ആ​കെ 37 ഇ​ട​ങ്ങ​ളി​ലാ​ണ് ഭ​ര​ണം ഉ​റ​പ്പി​ച്ച​ത്. എ​ന്‍​സി​പി​യും രാ​ഷ്ട്രീ​യ ലോ​ക്താ​ന്ത്രി​ക് പാ​ര്‍​ട്ടി​യും ഓ​രോ ന​ഗ​ര​സ​ഭ​ക​ളി​ല്‍ വി​ജ​യി​ക​ളാ​യി.

 20 ജി​ല്ല​ക​ളി​ലാ​യി 80 മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, ഒ​മ്ബ​ത് മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലു​ക​ള്‍, ഒ​രു മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വ​യി​ലേ​ക്കാ​ണു ജ​നു​വ​രി 28നു ​ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. ആ​കെ​യു​ള്ള 3034 വാ​ര്‍​ഡു​ക​ളി​ല്‍ 1197 ഇ​ട​ത്ത് കോ​ണ്‍​ഗ്ര​സും 1141 വാ​ര്‍​ഡു​ക​ളി​ല്‍ ബി​ജെ​പി​യു​മാ​ണ് വി​ജ​യി​ച്ചി​രു​ന്ന​ത്. 633 ഇ​ട​ങ്ങ​ളി​ല്‍ സ്വ​ത​ന്ത്ര​രും ജ​യി​ച്ചു.