Post Header (woking) vadesheri

ചെന്നിത്തല നയിക്കുന്ന കേരളയാത്രക്ക് ചാവക്കാട് ചൊവ്വാഴ്ച സ്വീകരണം

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

ചാവക്കാട് : പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് ചൊവ്വാഴ്ച ചാവക്കാട് സ്വീകരണം നല്‍കും. വൈകീട്ട് നാലു മണിക്കു ചാവക്കാട് ബസ്സ്റ്റാന്റ് മുന്‍സിപ്പല്‍ സ്‌ക്വയറിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. സ്വീകരണമഹാസമ്മേളനം മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിക്കും. കേന്ദ്ര,കേരള സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരായി നടക്കുന്ന ഐശ്വര്യ കേരളയാത്രക്ക് വടക്കന്‍ ജില്ലകളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ചാവക്കാട് നടക്കുന്ന സ്വീകരണയോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സി എച്ച് റഷീദ് അധ്യക്ഷത വഹിക്കും ടി എന്‍ പ്രതാപന്‍ എം ,ആര്‍ വി അബ്ദുല്‍ റഹീം, ഒ അബ്ദുല്‍ റഹിമാന്‍ കുട്ടി, , സി എ മുഹമ്മദ് റഷീദ്, സി എ ജാഫര്‍ സാദിഖ്, ആര്‍ പി ബഷീര്‍, ജലീല്‍ വലിയകത്ത്, ഗോപ പ്രതാപന്‍, കെ പി ഉമ്മര്‍ എം വി ഹൈദ്രാലി യതീന്ദ്രദാസ് ,കെ നവാസ്, എ കെ അബ്ദുല്‍ കരീം, സലാം അകലാട് തുടങ്ങിയവര്‍ നേതൃത്വം നൽകും.