ശശികലയുടെ ബിനാമി സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി

Above article- 1

Astrologer

ചെന്നൈ ∙ വി.കെ.ശശികല തിങ്കളാഴ്ച ചെന്നൈയിലെത്താനിരിക്കെ, അനധികൃത സ്വത്ത് സമ്പാദനക്കേസിലെ കൂട്ടുപ്രതികളായ ഇളവരശി, വി.എൻ.സുധാകരൻ എന്നിവരുടെ പേരിൽ ചെന്നൈയിലുള്ള 6 സ്വത്തുവകകൾ കണ്ടുകെട്ടി സർക്കാർ. ശശികലയുടെ സഹോദര ഭാര്യയാണ് ഇളവരശി. സഹോദരീ പുത്രനും ടി.ടി.വി. ദിനകരന്റെ സഹോദരനുമാണു സുധാകരൻ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷയുടെ ഭാഗമായി പ്രതികൾക്കു 100 കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു ചെന്നൈ കലക്ടർ ഇളവരശിയുടെയും സുധാകരന്റെയും പേരിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടിയത്. ജയിൽ മോചിതയായ ഇളവരശിയും ശശികലയ്ക്കൊപ്പം ചെന്നൈയിലെത്തും

ബിനാമി ആക്ട് പ്രകാരമാണ് നടപടി. ബിനാമി സ്വത്ത് തമിഴ്നാട് സർക്കാർ ഏറ്റെടുത്ത് ഉത്തരവിറക്കി.  2014 ൽ സർക്കാരിന് അനുകൂലമായി കോടതി ഉത്തരവുണ്ടായിരുന്നു.10 കോടി രൂപ പിഴ അടയ്ക്കാത്തതിനാൽ സുധാകരൻ ഇതുവരെ ജയിൽ മോചിതനായിട്ടില്ല. ശ്രീറാം റോഡിലെ വസ്തു, വാലസ് എസ്റ്റേറ്റിലെ 5 വസ്തുക്കൾ എന്നിവയാണു കണ്ടുകെട്ടിയത്

Vadasheri Footer