പൂണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ അഗ്നിബാധ, നഷ്ടം 1,000 കോടിയിലേറെ രൂപ
പൂണെ: സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ ആസ്ഥാനത്ത് വ്യാഴാഴ്ചയുണ്ടായ അഗ്നിബാധയിൽ 1000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഓ അദാർ പൂനവാല. ബിസിജി റോട്ടോ വാക്സീനുകളുടെ നിർമ്മാണത്തെ തീപ്പിടിത്തം ബാധിച്ചു. എന്നാൽ കൊവിഷീൽഡ് ഉത്പാദനം തടസമില്ലാത നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സീറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദശിച്ച മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അപകടത്തിൽ മരിച്ച 5 പേരുടെ കുടുംബത്തിനും 25 ലക്ഷം രൂപവീതം സഹായ ധനവും സീറം ഇൻസ്റ്റിറ്റ്യൂട്ട് നൽകും. അപകടകാരണത്തെക്കുറിച്ച് വേഗത്തിൽ ഒരു നിഗമനത്തിലേക്ക് വരില്ലെന്നും അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരുമെന്നും ഉദ്ദവ് താക്കറെയും പറഞ്ഞു. സ്ഥലത്ത് ഫൊറൻസിക് സംഘം ഇന്ന് പരിശോധന നടത്തി.