Madhavam header
Above Pot

ഗുരുവായൂരിൽ യുവാവിനെ തട്ടി കൊണ്ടു പോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂർ പാലുവായിൽ യുവാവിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കുടി പൊലീസ് പിടിയിലായി. പൊന്നാനി പുളിക്കക്കടവ് കോട്ടോമ്മേൽ വീട് സുനിൽ കുമാറിനെയാണ് (41) തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യയുടെ നിർദേശപ്രകാരം തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി. ബാബു കെ. തോമസ്, ചാവക്കാട് ഇൻസ്പെക്ടർ എസ്. അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കേസില്‍ നാലു പേരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. . പാവറട്ടി മരുതയൂർ സ്വദേശി കൊച്ചാത്തിൽ വീട്ടിൽ വൈശാഖ് രഘു (വൈശു 23), പൊന്നാനി സ്വദേശി പനക്കൽ വീട്ടിൽ ജിതിൻ ശിവകുമാർ (അപ്പു 24), മരുതയൂർ സ്വദേശി മത്രംകോട്ട് വീട്ടിൽ ജിഷ്ണുബാൽ ബാലകൃഷ്ണൻ (ജിഷ്ണു -25), പാലുവായ് സ്വദേശി കുരിക്കൾ വീട്ടിൽ ശബരിനാഥ് ബാലകൃഷ്ണൻ (ശബരി 28) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.ഇവർ റിമാൻഡിലാണ്.

Astrologer

പാലുവായ് കരുമാഞ്ചേരി വീട്ടില്‍ അജിത്ത് കുമാറിന്റെ മകന്‍ അര്‍ജുന്‍രാജി(30)നെയാണ് കഴിഞ്ഞ 12-ന് രാവിലെ ആറിന് വീട്ടിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.മാസ്‌കുകളും കൈയുറകളും ധരിച്ചെത്തിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തി അര്‍ജുന്‍രാജിന്റെ കഴുത്തില്‍ കത്തിവെച്ച് കണ്ണില്‍ കുരുമുളകു സ്പ്രേ അടിച്ച് മര്‍ദ്ദിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. വാർത്ത ഉടൻ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഘം അർജുൻ രാജിനെ ചങ്ങരംകുളത്തിനടുത്ത് പാവിട്ടപ്പുറത്ത് ദേശീയപാതക്കരികില്‍ ഇറക്കിവിട്ടു

. ഇവിടെ നിന്നും യുവാവ് ഓട്ടോറിക്ഷയിൽ തിരിച്ച് വീട്ടിലെത്തുകയായിരുന്നു.

പ്രതികളിലൊരാളായ ജിഷ്ണുപാലിന്‍റെ ജ്യേഷ്ഠൻ ജിത്തുപാലും അർജുൻ രാജും തമ്മിൽ രണ്ടു വർഷമായി തുടരുന്ന ബിസിനസ് തർക്കങ്ങളുടെയും സാമ്പത്തിക തർക്കങ്ങളുടെയും തുടർച്ചയാണ് തട്ടിക്കൊണ്ടുപോകലിന് കാരണം.

ചാവക്കാട് എസ്.ഐമാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ്, ഷാഡോ പൊലീസ് എസ്.ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, പി.സി. സുനിൽ, പി. രാജ , എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, എ.എസ്.ഐമാരായ പി. രാഗേഷ്, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, സി.പി.ഒമാരായ എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ്, ചാവക്കാട് സ്റ്റേഷനിലെ എ.എസ്.ഐമാരായ സജിത്ത്, സുനു, സീനിയർ സി.പി.ഒമാരായ പ്രജീഷ്, ജിജി, ഷുക്കൂർ, സി.പി.ഒമാരായ കെ. ആശിഷ്, എസ്. ശരത്ത്, മിഥുൻ, സതീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

“,

Vadasheri Footer