Post Header (woking) vadesheri

ഗുരുവായൂരിൽ യുവാവിനെ തട്ടി കൊണ്ട് പോയ കേസിൽ പോലീസ് തെളിവെടുപ്പ് നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ പാലുവായിൽ വീട്ടിൽ നിന്നും യുവാവിനെ തട്ടി കൊണ്ട് പോയ കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കരുമാഞ്ചേരി വീട്ടിൽ അജിത്ത് കുമാറിന്‍റെ മകൻ അർജുൻ രാജിനെ തട്ടികൊണ്ടു പോയ കേസിലെ പ്രതികളായ പാവറട്ടി മരുതയൂർ സ്വദേശി കൊച്ചാത്തിൽ വീട്ടിൽ വൈശാഖ് രഘു (വൈശു 23), പൊന്നാനി സ്വദേശി പനക്കൽ വീട്ടിൽ ജിതിൻ ശിവകുമാർ (അപ്പു 24), മരുതയൂർ സ്വദേശി മത്രംകോട്ട് വീട്ടിൽ ജിഷ്ണുബാൽ ബാലകൃഷ്ണൻ, (ജിഷ്ണു -25) എന്നിവരുമായാണ് ചാവക്കാട് പൊലീസ് തെളിവെടുപ്പ് നടത്തിയത്.

Arya bhavan inner

ഇക്കഴിഞ്ഞ 12ന് രാവിലെ ആറോടെയാണ് സംഘം അർജുൻ രാജിനെ വീട്ടിൽ നിന്ന് തട്ടികൊണ്ടു പോയത്. അർജുനന്‍റെ കച്ചവടപങ്കാളിയും പ്രതികളിലൊരാളായ ജിഷ്ണുപാലിന്‍റെ ജ്യേഷ്ഠൻ ജിത്തുപാലും തമ്മിൽ രണ്ടു വർഷമായി തുടരുന്ന ബിസിനസ് തർക്കങ്ങളുടെയും സാമ്പത്തിക തർക്കങ്ങളുടെയും തുടർച്ചയാണ് തട്ടിക്കൊണ്ടു പോകലിലെത്തിയത്. വീട്ടിൽ നിന്നും വിളിച്ചിറക്കി അർജുനനെ ബലംപ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു.

സംഭവം സംബന്ധിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഘം അർജുൻ രാജിനെ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ഇറക്കി വിട്ടു. ഇവിടെ നിന്നും യുവാവ് ഓട്ടോറിക്ഷയിൽ തിരിച്ച് വീട്ടിലെത്തുകയായിരുന്നു.

ഒളിവിൽ പോയ പ്രതികളെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു . കോടതി റിമാൻഡ് ചെയ്ത പ്രതികളെ വ്യാഴാഴ്ച്ചയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ചാവക്കാട് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പിള്ളി, എസ്.ഐ. യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിന് എത്തിയത്.

“,

Second Paragraph  Sarovaram(working)