Above Pot

ചാവക്കാട് സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു

ചാവക്കാട്:നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു.നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഏകകണ്‌ഠേനയാണ് സ്ഥിരം സമിതി അധ്യക്ഷരെ തിരഞ്ഞെടുത്തത്.കെ.കെ.മുബാറക്ക്(നഗരസഭ വൈസ് ചെയർമാൻ,ധനകാര്യം),എ.വി.മുഹമ്മദ് അൻവർ(പൊതുമരാമത്ത്),പി.എസ്.അബ്ദുൽ റഷീദ്(ക്ഷേമം),ഷാഹിന സലീം(വികസനം),പ്രസന്ന രണദേവ്(വിദ്യാഭ്യാസം,കലാകായിക),ബുഷറ ലത്തീഫ്(ആരോഗ്യം) എന്നിവരെയാണ് തിരഞ്ഞെടുത്തത്.സിപിഐയുടെ ഏക അംഗം മുഹമ്മദ് അൻവറിനാണ് പൊതുമരാമത്ത് അധ്യക്ഷ സ്ഥാനം നൽകിയത്.ബാക്കിയെല്ലാവരും സിപിഎം പ്രതിനിധികളാണ്.മത്സരിക്കാനുള്ള അംഗബലം യു ഡി എഫിന് ഉണ്ടായിരുന്നില്ല.32 അംഗ കൗൺസിലിൽ എൽഡിഎഫ് 23,യുഡിഎഫ് 09 എന്നായിരുന്നു കക്ഷിനില.വരണാധികാരി ആര്‍.ഡി. ഒ. എം.കെ.കൃപ നഗരസഭ സെക്രട്ടറി കെ.ബി.വിശ്വനാഥന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

First Paragraph  728-90