Header 1 vadesheri (working)

ഭക്ഷണം നൽകിയില്ല ,ജീവനക്കാരനെ റോട്ട് വീലർ നായകൾ കടിച്ചു കൊന്നു.

Above Post Pazhidam (working)

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭക്ഷണം യഥാസമയം എത്തിക്കാത്തതിനെ തുടര്‍ന്ന് 58കാരനെ രണ്ട് റോട്ട് വീലര്‍ നായകള്‍ കടിച്ചുകൊന്നു. ജീവാനന്ദം എന്ന തൊഴിലാളിയാണ് അതിദാരുണുമായി കൊല്ലപ്പെട്ടത്. എല്ലാദിവസവും രാവിലെ ജീവാനന്ദമാണ് നായകള്‍ക്ക് ഭക്ഷണം നല്‍കാറുള്ളത്. ചൊവ്വാഴ്ച നായകള്‍ക്കുള്ള ഭക്ഷണം വൈകിയതോടെ അയാളെ ആക്രമിക്കുകയായിരുന്നു.

First Paragraph Rugmini Regency (working)

തമിഴ്‌നാട്ടിലെ കടലൂര്‍ സ്വദേശിയാണ് ജീവാനന്ദം. 2013മുതല്‍ കോണ്‍ഗ്രസ് നേതാവ് എന്‍ വിജയസുന്ദരത്തിന്റെ ഉടമസ്ഥതിയിലുള്ള ഫാമിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് വിജയസുന്ദരം രണ്ട് റോട്ട് വീലര്‍മാരെ വാങ്ങിയത്. വിളകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് ജീവാനന്ദത്തിന്റെ സുരക്ഷയ്ക്കുമായാണ് കോണ്‍ഗ്രസ് നേതാവ് നായകളെ വാങ്ങിയത്.

ചൊവ്വാഴ്ച സാധാരണ പോലെ ഇയാള്‍ കൃഷിസ്ഥലത്തെത്തി. വൈകീട്ട് തിരിച്ചുവരുന്നതിനിടെ ഇയാള്‍ നായയെ പോറ്റാന്‍ പോയ സമയത്താണ് നായകള്‍ആക്രമിച്ചത്. നായകളുടെ ആക്രമണത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവ ഇയാളെ കടിച്ചുകുടയുകയായിരുന്നു. രണ്ട് ചെവികളും കടിച്ചുമുറിച്ചു. സംഭവസ്ഥലത്തുവച്ചുതന്നെ അയാള്‍ മരിച്ചു. റോട്ട് വീലര്‍നായകളുടെ സ്വഭാവം പ്രവചാനാതീതമാണ്. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, റുമാനിയ, ഉക്രൈന്‍, റഷ്യ, ഇസ്രായേല്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ റോട്ട് വീലര്‍മാരെ വളര്‍ത്തുന്നതിന് നിരോധനമുണ്ട്.

Second Paragraph  Amabdi Hadicrafts (working)