Above Pot

ഫിലമെന്റ് രഹിത പദ്ധതിക്ക് ഗുരുവായൂരിൽ തുടക്കമായി

ഗുരുവായൂര്‍: കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷനില്‍ ഫിലമെന്റ് രഹിത കേരളം പദ്ധതിക്ക് ഗുരുവായൂരിൽ തുടക്കമായി. പുലിമാന്തിപറമ്പ് പി.കെ.വാസുദേവന്‍ നായര്‍ മാസ്റ്റര്‍ അംഗന്‍വാടിയിലേക്ക് എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കി നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. അംഗന്‍വാടി അധ്യാപിക കെ.ഐ.മേരി ഏറ്റുവാങ്ങി. വാര്‍ഡ് കൗണ്‍സിലര്‍ പി.വി.മധു അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഗുരുവായൂര്‍ സബ്ബ് ഡിവിഷന്‍ അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.വി.ലിസി, കുന്നംകുളം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.കെ.ബൈജു, സീനിയര്‍ സൂപ്രണ്ട് കെ.എസ്.ഷാജി,അസിസ്റ്റന്‍ഡ് എഞ്ചിനിയര്‍ പി.സി.രാജേഷ് എന്നിവര്‍ സംസാരിച്ചു.

First Paragraph  728-90