Post Header (woking) vadesheri

വനിതാ കമ്മീഷന്റെ മെഗാ അദാലത്തിൽ 21 പരാതികള്‍ തീര്‍പ്പാക്കി

Above Post Pazhidam (working)

തൃശൂര്‍ : കേരള വനിതാ കമ്മിഷന്റെ തൃശൂര്‍ ജില്ലയിലെ മെഗാ അദാലത്ത് തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്നു. ജില്ലയില്‍ നിന്നും കമ്മിഷനില്‍ ലഭിച്ച 78 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. 8 കേസുകള്‍ വിശദമായ വിവര ശേഖരണത്തിനായി വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ഒരു കേസ് വനിതകമ്മീഷന്റെ സിറ്റിങ്ങിന് തിരഞ്ഞെടുത്തു. ബാക്കിയുള്ള 50 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. അദാലത്തിന്റെ വിവരങ്ങള്‍ പരാതിക്കാരെയും എതിര്‍ കക്ഷികളെയും മുന്‍കൂട്ടി അറിയിച്ചിരുന്നു. ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്‍, അംഗങ്ങളായ ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, ഡയറക്ടര്‍ വി.യു.കുര്യാക്കോസ് എന്നിവരാണ് പരാതികള്‍ കേട്ടത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു അദാലത്ത് സംഘടിപ്പിച്ചത്.

Ambiswami restaurant