കോവിഡ് വാക്സിൻ , ഗുരുവായൂർ മുനിസിപ്പൽ തല ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
ഗുരുവായൂർ: കോവിഡ് വാക്സിനേഷൻ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായുള്ള ടാസ്ക് ഫോഴ്സ് രൂപീകരണം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു .
നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു .
ഈ മാസം 16 മുതൽ പ്രവർത്തനം ആരംഭിക്കും .
ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും രണ്ടാം ഘട്ടത്തിൽ പോലീസ് സേന തുടങ്ങിയ പ്രധാന വകുപ്പുകൾക്കും മൂന്നാം ഘട്ടം 50 വയസ്സിന് മുകളിലുള്ള പൗരൻമാർ – 50 വയസ്സിന് താഴെയുള്ള അനാരോഗ്യം മൂലം അവശത അനുഭവിക്കുന്നവർക്കുമാണ് വാക്സിനേഷൻ നൽകുക .
നഗരസഭ കെ ദാമോദരൻ ഹാളിൽ നടന്ന യോഗത്തിൽ ദേവസ്വം , പോലീസ് , ആരോഗ്യം , റവന്യു , ഇൻഡസ്ട്രീയൽ , പട്ടികജാതി വികസനം തുടങ്ങിയ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു .
നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് , കടപ്പുറം ഹെൽത്ത് സെൻ്റർ ഹെൽത്ത് സൂപ്പർവൈസർ കെ കെ ഹുസൈൻ , ഡോ.ജോസ് ടി ജേക്കബ്ബ് എന്നിവർ സംസാരിച്ചു .