വാഹനാപകടത്തിൽ കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന് ഗുരുതര പരിക്കേറ്റു , ഭാര്യയും സെക്രട്ടറിയും മരിച്ചു
ബംഗളൂരു : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ഭാര്യ വിജയാ നായികും, പേഴ്‌സണൽ സെക്രട്ടറിയും മരിച്ചു. സാരമായി പരിക്കേറ്റ ശ്രീപദ് നായിക് ആശുപത്രിയിൽ ചികിത്സയിലാണ്. വൈകീട്ടോടെയായിരുന്നു സംഭവം.
ഗോകർണ്ണത്തിലേക്ക് പോകുന്ന വഴി അൻകോലയ്ക്ക് സമീപത്തായിരുന്നു അപകടം.
ഭാര്യയും, കർണാടകയിലെ പേഴ്‌സണൽ സെക്രട്ടറിയും, ഡ്രൈവറുമാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.
ശ്രീപദ്‌നായികിന്റെ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ നാല് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലുംഭാര്യയുടെയും പേഴ്‌സണൽ സെക്രട്ടറിയുടെയും ജീവൻ രക്ഷിക്കാനായില്ല