Above Pot

മഹാരുദ്രത്തിന് മമ്മിയൂരിലെ യജ്ഞശാലയില്‍ അഗ്നിപകര്‍ന്നു.

ഗുരുവായൂര്‍: രണ്ടാം അതിരുദ്രമഹായജ്ഞത്തിന്റെ തുടര്‍ച്ചയായി ഓരോ വര്‍ഷവും നടത്തുന്ന മഹാരുദ്രയജ്ഞം മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ ആരംഭിച്ചു. പതിനൊന്നാം മഹാരുദ്രയജ്ഞത്തിനാണ് മമ്മിയൂരില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ ഹോമാഗ്നി തെളിഞ്ഞത്. ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ പതിനൊന്ന് വേദ പണ്ഡിതന്മാര്‍ ശ്രീരുദ്രജപത്തില്‍ പതിനൊന്ന് ദിവസവും പങ്കെടുക്കും. ഇതോടൊപ്പം നാഗക്കാവില്‍ പാതിരിക്കുന്നത്ത് കുളപ്രം മനയ്ക്കല്‍ സദാനന്ദന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ സര്‍പ്പബലിയും, ചൂണ്ടല്‍ സുധര്‍മ്മന്റെ നേതൃത്വത്തില്‍ നാഗപ്പാട്ടും ഉണ്ടായിരിക്കും. രാവിലെ 9.30 മുതല്‍ അദ്ധ്യാത്മിക പ്രഭാഷണ പരമ്പരയും ഏര്‍പ്പെടുത്തിയതായി മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ പി. സുനില്‍കുമാര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സദാശിവന്‍ എം.വി. എന്നിവര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍ നടക്കുന്നത്.

First Paragraph  728-90