Post Header (woking) vadesheri

മധ്യകേരളത്തിലെ മികവിന്റെ കേന്ദ്രമാകാന്‍ കുന്നംകുളം ആസ്ഥാനമായി സ്പോര്‍ട്സ് ഡിവിഷന്‍

Above Post Pazhidam (working)

കുന്നംകുളം: ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കേന്ദ്രമാക്കി സ്പോര്‍ട്സ് ഡിവിഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ മൂന്നാമത്തെ സ്പോര്‍ട്സ് ഡിവിഷനാണ് കുന്നംകുളത്ത് യാഥാര്‍ത്ഥ്യ മാകുന്നത്. തിരുവനന്തപുരം ജി വി രാജ സ്പോര്‍ട്സ് സ്കൂളും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനുമാണ് നിലവിലുള്ളവ.

Ambiswami restaurant

മധ്യകേരളത്തിലെ കായിക കുതിപ്പിന് കരുത്ത് പകരുക എന്നതാണ് കുന്നംകുളം ആസ്ഥാനമാക്കി സ്പോര്‍ട്സ് ഡിവിഷന്‍ ആരംഭിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. ഏഴ്, എട്ട് ക്ലാസുകളിലായി 30 വീതം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് പ്രഥമ ഡിവിഷന്‍ ഈ അധ്യയനവര്‍ഷം തന്നെ ആരംഭിക്കും. ഇതിനാവശ്യമായ പരിശീലകരേയും ജീവനക്കാരേയും നിയമിക്കാന്‍ നടപടി ആരംഭിച്ചതായും കായിക ഉപകരണങ്ങളും സ്പോര്‍ട്സ് കിറ്റും തയ്യാറായതായും കായിക വകുപ്പ് അറിയിച്ചു.

ഇരുപത്തിനാല് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്കൂളിലെ സൗകര്യങ്ങള്‍ സ്പോര്‍ട്സ് ഡിവിഷനു കൂടി പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 400 മീറ്റര്‍ സിന്തറ്റിക്ക്ട്രാക്ക്, ഡ്രെയിനേജ് സംവിധാനത്തോട് കൂടിയ പുല്‍മൈതാനി, അനുബന്ധ സൗകര്യങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, കുട്ടികള്‍ക്ക് പ്രാക്ടീസ് ചെയ്യാനുള്ള രണ്ട് ഇടത്തരം കളിസ്ഥലങ്ങള്‍, ബാസ്ക്കറ്റ് ബാള്‍ പരിശീലനത്തിനായി കുന്നംകുളം നഗരസഭാ ഇന്‍ഡോര്‍ സ്റ്റേഡിയം ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് കായിക പ്രതിഭകളെ കാത്തിരിക്കുന്നത്. 84 കുട്ടികള്‍ക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനോട് അനുബന്ധിച്ച് സജ്ജമാണ്.

Second Paragraph  Rugmini (working)

സ്പോര്‍ട്സ് ഡിവിഷന്റെ തയ്യാറെടുപ്പുകള്‍ക്കായി 5 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് സര്‍ക്കാര്‍ ഇതിനോടകം നടത്തിയത്. പുറമേ ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായ 7കോടി രൂപയുടെ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായുള്ള കരാര്‍ സ്കൂള്‍ അധികൃതര്‍ കായിക മന്ത്രാലയവുമായി കഴിഞ്ഞ ദിവസം ഒപ്പിടുകയുമുണ്ടായി. സ്പോര്‍ട്സ് ഡിവിഷന് അനുബന്ധമായി ഒരു കായിക ആരോഗ്യ കേന്ദ്രം കൂടി സ്കളില്‍ അനുവദിച്ചു. കായിക പ്രതിഭകളുടെ ആരോഗ്യ സംരക്ഷണത്തിന് സെന്റര്‍ സഹായകരമാകും. കായിക പ്രേമികളുടെ ചിരകാല സ്വപ്നമാണ് സ്പോര്‍ട്സ് ഡിവിഷന്‍ ആരംഭിക്കുന്നതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.


Third paragraph