കോട്ടപ്പടി സെൻ്റ് ലാസേഴ്സ് പള്ളിയിലെ സംയുക്ത തിരുനാൾ ജനുവരി 1, 2, 3 തീയതികളിൽ
ഗുരുവായൂർ : കോട്ടപ്പടി സെൻ്റ് ലാസേഴ്സ് പള്ളിയിലെ സംയുക്ത തിരുനാൾ ജനുവരി 1, 2, 3 തീയതികളിൽ ആഘോഷിക്കും . ജനുവരി 1 വെള്ളിയാഴ്ച വൈകിട്ട് 6 ന് നടക്കുന്ന വിശുദ്ധകുർബാനയ്ക്ക്
വേലുപ്പാടം തീർത്ഥകേന്ദ്രം അസിസ്റ്റൻറ് വികാരി ഫാ.ആൻ്റോ രായപ്പൻ മുഖ്യകാർമികത്വം വഹിക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം പ്രസുദേന്തി വാഴ്ച നടക്കും .ശനിയാഴ്ച വൈകിട്ട് 6 ന് നടക്കുന്ന ആഘോഷമായ പാട്ടുകുർബാന തൃശ്ശൂർ സി.എം.ഐ ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ഡേവിസ് പനയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് വിശുദ്ധരുടെ തിരൂ പങ്ങൾ എഴുന്നള്ളിച്ചു വെക്കൽ നടക്കും. ഞായറാഴ്ച
തിരുനാൾ ദിനത്തിൽ രാവിലെ ആറിനും എട്ടിനും വിശുദ്ധ കുർബാനയും 10 ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനയും നടക്കും. ചിറ്റിലപ്പള്ളി പള്ളി വികാരി ഫാ. റാഫേൽ മുത്തുപീടിക മുഖ്യകാർമികത്വം വഹിക്കും. കറുകുറ്റി സെമിനാരി പള്ളി വികാരി ഫാ. അബി ചീരൻ സഹകാർമികത്വം വഹിക്കും. നവവൈദികൻ ലിബിൻ ചെമ്മണ്ണൂർ തിരുനാൾ സന്ദേശം നൽകും. വൈകിട്ട് 4 ന് വിശുദ്ധ കുർബാനയും തുടർന്ന് തിരുനാൾ പ്രദക്ഷിണവും നടക്കും
രാത്രി ഒമ്പതിന് വിശുദ്ധരുടെ തിരൂ പങ്ങൾ എടുത്തുവയ്ക്കാൻ ചടങ്ങും നടക്കും.
ഡിസംബർ 31 വെള്ളിയാഴ്ച രാവിലെ 9ന് ഡീക്കൻ ലിബിൻ ചെമ്മണ്ണൂർ പൗരോഹിത്യ സ്വീകരണ ചടങ്ങിന് തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് കാർമികത്വം വഹിക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലി കൊണ്ടാണ് ഇക്കൊല്ലം തിരുനാൾ ചടങ്ങുകളെല്ലാം
സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചുവാർത്താസമ്മേളനത്തിൽ
കോട്ടപ്പടി സെൻ്റ് ലാസേഴ്സ് പള്ളി വികാരി ഫാ: വർഗീസ് കാഞ്ഞിരത്തിങ്കൽ അസിസ്റ്റൻറ് വികാരി ഷിൻ്റോ മാറോക്കി, ജനറൽ കൺവീനർ ജോൺപോൾ പൊറത്തൂർ,പബ്ലിസിറ്റി കൺവീനർ സജി റോയി പോൾ, പി.ആർ.ഒ സൈസൺ മറോക്കി, ജോമോൻ ചുങ്കത്ത് എന്നിവർ പങ്കെടുത്തു