കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ വന്‍ അഗ്നിബാധ; 4 വാഹനങ്ങള്‍ കത്തിനശിച്ചു
കുന്നംകുളം: കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ വന്‍ അഗ്നിബാധ; 4 വാഹനങ്ങള്‍ കത്തിനശിച്ചു . പോലീസ് കസ്റ്റഡിയിലെടുത്ത് സീനിയര്‍ ഗ്രൗണ്ടില്‍ സൂക്ഷിച്ച വാഹനങ്ങളാണ് കത്തിയത്. 2 കാര്‍, 1 ഓട്ടോറിക്ഷ, 1 ലോറി എന്നിവയാണ് കത്തിനശിച്ചത്. കുന്നംകുളത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സിഗരറ്റ് കത്തിച്ച് പുല്ലിലേക്ക് എറിഞ്ഞപ്പോള്‍ അബദ്ധത്തില്‍ കത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. ലീഡിങ് ഫയര്‍മാന്‍ അലക്‌സ്, ഫയര്‍മാന്‍ ഡ്രൈവര്‍ ജിസ്‌മോന്‍, ഫയര്‍മാന്‍മാരായ അഭിലാഷ് കുമാര്‍, ഷിജു, ഷിജു കുട്ടന്‍, ജിഷ്ണു ബേബി എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്. കുന്നംകുളം അഡീഷണല്‍ എസ് ഐ ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.