ഗുരുവായൂരിൽ പ്രതിദിനം മൂവായിരം പേർക്ക് പ്രവേശനാനുമതി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് 3000 പേരെ അനുവദിക്കാൻ ജില്ലാ ആരോഗ്യ വകുപ്പ് അനുമതി നൽകി .ജില്ലാ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 3000 പേർക്ക് പ്രവേശനാനുമതി നൽകിയത്. നേരത്തെ 2000 പേർക്ക് മാത്രമാണ് അനുമതി ഉണ്ടായിരുന്നത് . ക്ഷേത്ര ജീവനക്കാർ മാസ്കിന് പുറമെ ഫേസ് ഷീൽഡും , കയ്യുറകളും ധരിച്ചാണ് ജോലി ചെയ്യുന്നത് .ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നവരെയും കൃത്യമായ അകലം പാലിച്ചാണ് കടത്തി വിടുന്നത്