Above Pot

ഓലമേഞ്ഞ ഷെഡ്തീകത്തി ഗൃഹോപകരണങ്ങള്‍ നശിച്ചു

ചാവക്കാട് : വഞ്ചിക്കടവില്‍ വീടിനോട് ചേര്‍ന്ന ഓലമേഞ്ഞ ഷെഡ് കത്തിനശിച്ചു. കറുത്തവക ലീലയുടെ വീടിനോട് ചേര്‍ന്ന ഓലമേഞ്ഞ ഷെഡാണ് കത്തിനശിച്ചത്. ഷെഡ് കത്താനുള്ള കാരണം വ്യക്തമല്ല. വീടു പണി നടക്കുന്നതിനാല്‍ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ്, ടിവി, കട്ടില്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയെല്ലാം കത്തിനശിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. തീയുടെ ശക്തിയില്‍ സമീപ വീട്ടിലെ ജനലുകള്‍ തകര്‍ന്നു. തെങ്ങും വാഴയും മറ്റു ചെടികളും കത്തിയിട്ടുണ്ട്. തീ ആളിപ്പടരുന്നത് കണ്ട് പരിസരവാസികളെത്തിയാണ് തീയണച്ചത്.

First Paragraph  728-90

Second Paragraph (saravana bhavan