ഗുരുവായൂരിൽ തമിഴ്നാട് സ്വദേശിയുടെ മരണം ,പ്രതി അറസ്റ്റിൽ
ഗുരുവായൂര്‍: ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു..ചെന്നൈ നാല്‍പാളയം സ്വദേശി ഹരികൃഷ്ണനെയാണ് ഗുരുവായൂര്‍ എസ്.എച്ച്.ഒ കെ.സി.സേതുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഗുരുവായൂരില്‍ വര്‍ഷങ്ങളായി ജോലിചെയ്ത് വരുന്ന കടലൂര്‍ സ്വദേശി മുരുകന്‍ എന്ന് വിളിക്കുന്ന മുരുകവേല്‍ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം.ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം റോഡില്‍ തലയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലാണ് നാട്ടുകാര്‍ മുരുകനെ കണ്ടെത്തുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് രാത്രി 11 ഓടെ തൊഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും 16ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മദ്യപിക്കുന്നതിനിടയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വീഡിയോ കോണ്‍ഫ്രന്‍സ് വഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ കെ.എ.ഫക്രുദ്ധീന്‍, എ.എസ്.ഐമാരായ കെ.എന്‍.സുകുമാരന്‍, സുരേഷ് ബാബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു