Above Pot

ഗുരുവായൂർ ദേവസ്വം ഭരണ സമിതിയുടെ അധികാര ദുർവിനിയോഗം , ഹിന്ദു ഐക്യ വേദി ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ധനം ദുര്‍നിനിയോഗം ചെയ്യുന്ന ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ചാവക്കാട് താലൂക്ക് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ദേവസ്വം ഓഫീസിലേയ്ക്ക് മാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ്ണ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഭരണസമിതി ചെയ്യുന്ന തോന്നിവാസത്തില്‍ നിന്നും രക്ഷനേടാന്‍ ഭഗവാന്റെ പണമുപയോഗിച്ചാല്‍ എന്തുവിലകൊടുത്തും അതി ശക്തമായി അതിനെ ചെറുക്കാന്‍ ഹൈന്ദവ സമൂഹം സജ്ജമായിരിയ്ക്കയാണെന്ന് പി. സുധാകരന്‍ അഭിപ്രായപ്പെട്ടു. ഭഗവാന്റെ കാണിയ്ക്കപണം സ്വന്തം സല്‍പേരിനുവേണ്ടി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയതിന്റെ പേരില്‍ ഹൈക്കോടതിയുടെ ഉഗ്രശാസന ഏറ്റുവാങ്ങിയ ദേവസ്വം ഭരണസമിതിയ്ക്ക്, ഒരുനിമിഷംപോലും ആ പദവിയിലിരിയ്ക്കാന്‍ അര്‍ഹതയില്ലെന്നും അതുകൊണ്ട് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ഉടന്‍ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് സോമന്‍ തിരുനെല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, താലൂക്ക് ജനറല്‍ സെക്രട്ടറി ശശി ആനകോട്ടില്‍ എന്നിവര്‍ സംസാരിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan