Madhavam header
Above Pot

കോലാര്‍ പ്ലാന്‍റിലെ തൊഴിലാളി വിരുദ്ധ നടപടി, വിസ്ട്രണുമായുള്ള പുതിയ കരാറുകള്‍ ആപ്പിള്‍ തടഞ്ഞു.

ബംഗളൂരു: തങ്ങളുടെ കരാര്‍ കമ്ബനിയായ വിസ്ട്രണിന്‍റെ പുതിയ ബിസിനസുകള്‍ തടഞ്ഞ് ആപ്പിള്‍. കോലാര്‍ പ്ലാന്‍റിലെ തൊഴിലാളി വിരുദ്ധ നടപടിയില്‍ തിരുത്തല്‍ പൂര്‍ത്തിയാവുന്നതുവരെ പുതിയ കരാറുകളില്‍ ഏര്‍പ്പെടേണ്ടതില്ലെന്നാണ് ആപ്പിള്‍ മാനേജ്മെന്‍റിന്‍റെ തീരുമാനം. ആപ്പിളിന്‍റെ ജീവനക്കാര്‍ നേരിട്ടും സ്വതന്ത്ര ഒാഡിറ്റര്‍മാര്‍ മുഖേനയും വിസ്ട്രണിെന്‍റ പ്രവര്‍ത്തനങ്ങള്‍ ആപ്പിള്‍ മാനേജ്മെന്‍റ് നിരീക്ഷിക്കും. എല്ലാ തൊഴിലാളികളെയും അന്തസ്സോടെയും ആദരവോടെയും പരിഗണിക്കുകയും എല്ലാവര്‍ക്കും ശരിയായ നഷ്ടപരിഹാരം ലഭ്യമാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആപ്പിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

വിസ്ട്രണിന്‍റെ കോലാര്‍ നരസിപുര വ്യവസായ മേഖലയിലെ പ്ലാന്‍റില്‍ ഡിസംബര്‍ 12ന് പുലര്‍ച്ചെ മൂന്നിന് ജീവനക്കാരുടെ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചതിന് പിന്നാലെ സംഭവത്തെ കുറിച്ച്‌ ആപ്പിള്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മാസങ്ങളായി ശമ്ബളം മുടങ്ങിയതും അധിക സമയത്തെ ജോലിക്ക് വേതനം അനുവദിക്കാതിരുന്നതുമാണ് ജീവനക്കാരെ പ്രകോപിച്ചതെന്ന് ചൂണ്ടിക്കാട്ടിയ തൊഴിലാളി സംഘടനകള്‍ വിസ്ട്രണിന്‍റെ തൊഴിലാളി ചൂഷണത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അക്രമത്തില്‍ 453 കോടിയുടെ നഷ്ടമുണ്ടായെന്ന് ആദ്യം പൊലീസില്‍ പരാതി നല്‍കിയ വിസ്ട്രണ്‍ മാനേജ്മെന്‍റ് പിന്നീട് തങ്ങളുടെ നഷ്ടം 43 കോടി മാത്രമാണെന്ന് തിരുത്തി.

Astrologer

ഇന്ത്യയില്‍ വിസ്ട്രണെ കൂടാതെ ഫോക്സ്കോണ്‍, പെഗാട്രണ്‍ എന്നിവയാണ് ആപ്പിള്‍ കമ്ബനിയുടെ ഉല്‍പന്നങ്ങളുടെ പ്രധാന വിതരണക്കാര്‍. വിസ്ട്രണിന്‍റെ ബംഗളൂരു പീനിയയിലെ പ്ലാന്‍റില്‍ െഎഫോണ്‍ സെവനും കോലാറിലെ പ്ലാന്‍റില്‍ െഎഫോണ്‍ എസ്.ഇയുമാണ് പുറത്തിറക്കുന്നത്. തങ്ങളുടെ വിതരണ കമ്ബനികള്‍ പെരുമാറ്റചട്ടം പാലിക്കുന്നുണ്ടോ എന്നത് പരിശോധിക്കാറുള്ള ആപ്പിള്‍ കമ്ബനി തൊഴില്‍ നിയമലംഘനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ പെഗാട്രണുമായുള്ള പുതിയ ബിസിനസുകള്‍ റദ്ദാക്കിയിരുന്നു. വിതരണ കമ്ബനികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ കഴിഞ്ഞ വര്‍ഷം 52,000 ജീവനക്കാരില്‍ നിന്ന് ആപ്പിള്‍ കമ്ബനി വിവരം തേടിയിരുന്നു. കര്‍ണാടക സര്‍ക്കാര്‍ കോലാറില്‍ അനുവദിച്ച 43 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന വിസ്ട്രണ്‍ കോര്‍പിെന്‍റ പ്ലാന്‍റില്‍ ആപ്പിളിന്‍റെ െഎഫോണ്‍ എസ്‌ഇ, െഎ.ഒ.ടി ഉല്‍പന്നങ്ങള്‍, ബയോടെക് ഉല്‍പന്നങ്ങള്‍ എന്നിവയാണ് നിര്‍മിക്കുന്നത്.

അതേ സമയം കോലാര്‍ നരസിപുരയിലെ തങ്ങളുടെ പ്ലാന്‍റില്‍ ജീവനക്കാര്‍ക്കുനേരെ നടന്ന അനീതി സമ്മതിച്ച വിസട്രണ്‍ കമ്ബനി തെറ്റുതിരുത്തല്‍ നടപടിയുെട ഭാഗമായി ഇന്ത്യയിലെ വൈസ് പ്രസിഡന്‍റിനെ പുറത്താക്കി. മാനേജ്മെന്‍റ് ലേബര്‍ ഏജന്‍സികളെ നിയന്ത്രിക്കാനും തൊഴിലാളികള്‍ക്ക് മതിയായ വേതനം ഉറപ്പുവരുത്താനും നടപടി തുടങ്ങി. ചില തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ലഭിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും തങ്ങളുടെ വീഴ്ചയില്‍ എല്ലാ തൊഴിലാളികളോടും ക്ഷമ ചോദിക്കുന്നതായും കമ്ബനി അധികൃതര്‍ പ്രതികരിച്ചു.
തിരുത്തല്‍ നടപടിയുടെ ഭാഗമായാണ് വിസ്ട്രണ്‍ ഇന്‍ഫോകോം മാനുഫാക്ചറിങ് ഇന്ത്യയുടെ ഇന്നവേഷന്‍ ബിസിനസ് ഗ്രൂപ്പ് വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ലീയെ മാനേജ്മെന്‍റ് പുറത്താക്കിയത്. മുഴുവന്‍ ജീവനക്കാര്‍ക്കും അടിയന്തരമായി നഷ്ടപരിഹാരം നല്‍കുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുെമന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കമ്ബനിയുമായും കമ്ബനിയുടെ പ്രവര്‍ത്തനങ്ങളുമായും തൊഴിലാളികളടക്കമുള്ളവര്‍ക്ക് എന്തെങ്കിലും ആക്ഷേപങ്ങളുെണ്ടങ്കില്‍ അറിയിക്കാന്‍ കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി.
ഇതിനിടെ തടഞ്ഞുവെച്ച തങ്ങളുടെ വേതനം പലര്‍ക്കും ലഭിച്ചുതുടങ്ങിയതായി തൊഴിലാളികള്‍ പറഞ്ഞു. പണം അക്കൗണ്ടില്‍ വീണെന്ന് ഉറപ്പുവരുത്താന്‍ മാനേജ്മെന്‍റ് നേരിട്ട് തൊഴിലാളികളെ ഫോണില്‍ ബന്ധപ്പെടുന്നുമുണ്ട്. മുഴുവന്‍ തുകയും വൈകാതെ നല്‍കുമെന്ന് തൊഴിലാളികളെ അറിയിച്ചു

Vadasheri Footer