സരിത്തിന്റേയും സ്വപ്‌നയുടേയും മൊഴി ഗൗരവതരം, അവരുടെ ജീവന് ഭീഷണിയായേക്കാം ; കസ്റ്റംസ് കോടതിയില്‍.
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ സരിത്തിന്റേയും സ്വപ്‌നയുടേയും ഗൗരവതരം. മൊഴികൾ പുറത്ത് വന്നാൽ അത് അവരുടെ തന്നെ ജീവന് ഭീഷണിയായേക്കുമെന്ന് കസ്റ്റംസ് കോടതിയില്‍. സ്വപ്‌നയേയും സരിത്തിനേയും ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ചിലരെ വിളിപ്പിച്ച് ഇരുവര്‍ക്കുമൊപ്പം ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.
ശിവശങ്കറിന് സ്വര്‍ണക്കടത്തിലുള്ള പങ്കാളിത്തം, ഡോളര്‍ കടത്ത് കേസിലെ പങ്കാളിത്തം തുടങ്ങിയ മൊഴികള്‍ സ്വപ്‌നയും സരിത്തും നല്‍കിയിരുന്നു. കൂടാതെ കേസില്‍ വിദേശികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരുടെ യാത്രാ രേഖകള്‍ അടക്കം കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.
കൂടാതെ സ്വപ്‌നയുടേയും സരിത്തിന്റേയും മൊഴി ഇരുവരേയും ജീവന് തന്നെ ഭീഷണിയാക്കുമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് നടന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ വെച്ചുകൊണ്ട് വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.
ആവശ്യം പരിഗണിച്ച കോടതി ഇവരെ ഈ മാസം എട്ടാം തീയതി വരെ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ ശിവശങ്കറിനെ ഏഴാം തീയതി വരേയും കസ്റ്റഡിയില്‍ വീട്ടിരുന്നു. ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഒപ്പം ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ചിലരെ വിളച്ച് വരുത്തും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യമെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയിരിക്കുന്നത്.