Header 1 vadesheri (working)

കോവിഡ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ ജാഗ്രത വേണം – ജില്ലാ കലക്ടർ

Above Post Pazhidam (working)

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് ജാഗ്രതാ നിർദേശം നൽകി ജില്ലാ കലക്ടർ എസ് ഷാനവാസ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവഹിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണം. ഉദ്യോഗസ്ഥർക്കിടയിൽ കോവിഡ് രോഗമുണ്ടായാൽ പോളിങ് ബൂത്തുകളിലെ വോട്ടെടുപ്പു സംവിധാനത്തെ പോലും അത് ബാധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഓരോ പ്രദേശത്തും ചുമതലയുള്ള ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ ജാഗ്രത പുലർത്തണമെന്നും കലക്ടറേറ്റ്കോൺഫറൻസ് ഹാളിൽ നടന്ന വകുപ്പുതല മേധാവികളുടെ യോഗത്തിൽ കലക്ടർ വ്യക്തമാക്കി.

First Paragraph Rugmini Regency (working)

ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഡിസം. 8 നകം സ്പെഷ്യൽ ബാലറ്റ് പേപ്പർ എത്തിക്കണം. അതിനു ശേഷം പാടില്ല. കോവിഡ് രോഗവ്യാപന സാധ്യത കൂടുന്ന പ്രദേശങ്ങൾ ക്ലസ്റ്റർ ആയാൽ ആ മേഖലകളിൽ സ്പെഷ്യൽ ബാലറ്റുകൾ വിതരണം ചെയ്യേണ്ട അവസ്ഥയും ഉദ്യോഗസ്ഥർ മുൻകൂട്ടി കാണണമെന്നും കലക്ടർ നിർദേശം നൽകി.
എ ഡി എം റെജി പി ജോസഫ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ യു ഷീജാ ബീഗം, തിരഞ്ഞെടുപ്പ് ക്ലാസ്സ് പരിശീലകൻ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)