Post Header (woking) vadesheri

തിരഞ്ഞെടുപ്പ് : തൃശൂർ ജില്ലയില്‍ 18,089 കന്നി വോട്ടര്‍മാര്‍

Above Post Pazhidam (working)

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 18,089 കന്നി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 9224 പുരുഷന്‍മാരും, 8865 വനിതകളുമാണ് പുതിയ വോട്ടേഴ്‌സ് ലിസ്റ്റില്‍ കന്നിവോട്ടര്‍മാരായി ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്തവണ ട്രാന്‍സ്‌ജെന്റേഴ്‌സ് വിഭാഗത്തില്‍ നിന്ന് പുതിയ വോട്ടര്‍മാര്‍ ആരും തന്നെയില്ല.

Ambiswami restaurant

തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ അന്തിമ വോട്ടര്‍പട്ടികയില്‍ 26,91,371 വോട്ടര്‍മാരാണ് ഉള്ളത്. 14,24,163 പേര്‍ സ്ത്രീകളും 12,67,184 പേര്‍ പുരുഷന്‍മാരും 24 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. കൂടാതെ 114 പ്രവാസികളും ഇത്തവണ വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വോട്ടര്‍പട്ടിക പുതുക്കുന്ന ആവശ്യത്തിലേക്ക് തദ്ദേശസ്ഥാപനങ്ങളിലെ നിലവിലുണ്ടായിരുന്ന പട്ടിക കരടായി ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു. മാര്‍ച്ച് 16 വരെ ലഭിച്ച ആക്ഷേപങ്ങളും അപേക്ഷകളും പരിശോധിച്ചാണ് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.