ചെമ്പൈ സ്മാരക പുരസ്‌കാരം സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിക്ക് സമ്മാനിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ സ്മാരക പുരസ്‌കാരം സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിക്ക് ദേവസ്വം ചെയര്മാൻ സമ്മാനിച്ചു . . 50,001 രൂപയും ഗുരുവായൂരപ്പന്റെ മുദ്രയുള്ള പത്ത് ഗ്രാം സ്വര്‍ണ്ണപതക്കവും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം.
ചെമ്പൈ ഭാഗവതരുടെ ശിഷ്യനും കര്‍ണാടക സംഗീത രംഗത്തെ മുതിര്‍ന്ന കലാകാരനുമാണ് മണ്ണൂര്‍രാജകുമാരനുണ്ണി.സംഗീതോത്സവം ആരംഭിക്കുന്നതിനു മുമ്പേ ചെമ്പൈയ്‌ക്കൊപ്പം ഗുരുവായൂരപ്പനുമുന്നില്‍ സംഗീതോപാസ നടത്തിയിരുന്ന പ്രധാന ശിഷ്യനാണ്.
പുരസ്‌കാര സമർപ്പണ ചടങ്ങ് ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് ഉൽഘാടനം ചെയ്തു .ഭരണ സമിതി അംഗം കെ അജിത് അധ്യക്ഷത വഹിച്ചു .ഭരണ സമിതി അംഗം കെ വി ഷാജി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി .ഭരണ സമിതി അംഗങ്ങൾ ആയ എ വി പ്രശാന്ത് ,മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ഇ പി ആർ വേശാല , അഡ്മിനിസ്ട്രേറ്റർ ടി ബ്രീജാകുമാരി എന്നിവർ സംസാരിച്ചു . മണ്ണൂർ എം പി രാജ കുമാരനുണ്ണി മറുപടി പ്രസംഗം നടത്തി .