Above Pot

തൃശൂർ ചിയ്യാരത്ത് വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ തീവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം .

തൃശ്ശൂർ : തൃശ്ശൂർ ചിയ്യാരത്ത് വിവാഹാഭ്യർഥന നിരസിച്ചതിന് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി യെ തീകൊളുത്തി കൊലപെടുത്തിയ കേസിൽ പ്രതിയ്ക്കു ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.. വടക്കേക്കാട് കല്ലൂർ കാട്ടയിൽ നിധീഷി (27 )നെയാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ കോടതി ശിക്ഷിച്ചത്. 2019 ഏപ്രില്‍ നാലിന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം..

First Paragraph  728-90

2പ്രണയാഭ്യര്‍ത്ഥന നിരസിച്ച നീതുവിനെ പ്രതി കഴുത്തിന് ക്രൂരമായി കുത്തി പരിക്കേല്പിച്ച ശേഷം കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കേസില്‍ 90 ദിവസത്തിനുള്ളില്‍തന്നെ അന്വേഷ‍ണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊലക്കുറ്റമാണ് പ്രതിക്കെതിരെ തെളിഞ്ഞത്. കോടതി പ്രതിയ്ക്ക്  ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു…

Second Paragraph (saravana bhavan

കാക്കനാടുള്ള ഐടി കമ്പനിയില്‍ ജീവനക്കാരനായിരുന്നു പ്രതി നിധീഷ്. അമ്മ നേരത്തെ മരിച്ചതിനാല്‍ നീതു അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നു . വിധി കേൾക്കാൻ അമ്മൂമ്മയുള്‍പ്പടെയുള്ള ബന്ധുക്കള്‍ എത്തിയിരുന്നു. കൊലപാതകത്തിന്‍റെ ദൃക്സാക്ഷികളായ നീതുവിന്റെ ബന്ധുക്കളുടെ മൊഴിയാണ് കേസിൽ നിര്‍ണായകമായത്.