മാധ്യമ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ സ്വപ്നം കാണാന്‍ കഴിയാത്തവ : പി.ടി. തോമസ്
കൊച്ചി: മാധ്യമ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം, ഇവയെല്ലാം കമ്മ്യൂണിസ്റ്റ് ഭരണമുള്ള രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തവയാണെന്ന് പി.ടി. തോമസ് എം.എല്‍.എ.
തനിക്കെതിരെ സ്വര്‍ണ്ണകള്ളക്കടത്ത്, ലൈഫ് മിഷന്‍, മന്ത്രിമാരുടെ ഭൂമിക്കച്ചവടം, സ്വര്‍ണ്ണ സ്വപ്ന കൂട്ടുകെട്ട് എന്നിവയെല്ലാം ഒന്നിന് പുറകെ ഒന്നായി പുറത്ത് വരുമ്ബോള്‍ പോലിസ് ആക്‌ട് ഭേദഗതി ചെയ്ത് വിമര്‍ശകരുടെ നാവടപ്പിക്കാമെന്ന ചിന്ത പിണറായില്‍ മുളച്ചു പൊന്തി. ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ തലസ്വരൂപമായി പിണറയി രൂപാന്തരം പ്രാപിക്കുന്നു ഈ നടപടിയിലൂടെയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പി.ടി. തോമസ് വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
മാധ്യമ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം, ഇവയെല്ലാം കമ്മ്യൂണിസ്റ്റ് ഭരണമുള്ള രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തവയാണ്. കേരള മുഖ്യനും LDF ഭരണത്തിനുമെതിരെ നിരന്തര പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയപ്പോള്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ നിയമം കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ തനിക്കും നടപ്പിലാക്കികൂടെ എന്ന ചിന്ത പിണറായിയെ വലിഞ്ഞുമുറുക്കി.
തനിക്കെതിരെ സ്വര്‍ണ്ണകള്ളക്കടത്ത്, ലൈഫ് മിഷന്‍, മന്ത്രിമാരുടെ ഭൂമിക്കച്ചവടം, സ്വര്‍ണ്ണ സ്വപ്ന കൂട്ടുകെട്ട് എന്നിവയെല്ലാം ഒന്നിന് പുറകെ ഒന്നായി പുറത്ത് വരുമ്ബോള്‍ പോലിസ് ആക്‌ട് ഭേദഗതി ചെയ്ത് വിമര്‍ശകരുടെ നാവടപ്പിക്കാമെന്ന ചിന്ത പിണറായില്‍ മുളച്ചു പൊന്തി.
ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ തലസ്വരൂപമായി പിണറയി രൂപാന്തരം പ്രാപിക്കുന്നു ഈ നടപടിയിലൂടെ. ഇത്തരം പ്രാകൃത നിയമം പാസ്സാക്കുന്ന കമ്മ്യൂണിസ്റ്റുകളുമായി പശ്ചിമ ബംഗാളിലുണ്ടാക്കാന്‍ പോകുന്ന കൂട്ട്കെട്ട് കോണ്‍ഗ്രസ് നേതൃത്വം പുനര്‍ചിന്തയ്ക്ക് വിധേയമാക്കണം.
അപകീര്‍ത്തിപ്പെടുത്തുന്നവരെ ശിക്ഷിക്കാന്‍ രാജ്യം അംഗീകരിച്ച നിയമം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. പിണറായിയുടെ കരിനിയമത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പ്രതികരിക്കുക