ഗുരുവായൂർ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്തു
ഗുരുവായൂർ : നഗരസഭ ഐക്യജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഡി സി സി സെക്രട്ടറി വി വേണുഗോപാൽ നഗരസഭ യു ഡി.ഫ് ചെയർമാൻ സ്റ്റീഫൻ മാഷ് , മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ , മുൻ നഗരസഭ വൈസ് ചെയർമാൻ ടി.എൻ. മുരളി,മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് , തൈക്കാട് മണ്ഡലം പ്രസിഡണ്ട് ജോയ് ചെറിയാൻ, മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് ആർ.വി.ജലീൽ , ബാബുരാജ് ഗുരുവായൂർ എന്നിവർ സംസാരിച്ചു .