ചാവക്കാട് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു
ചാവക്കാട് :ചാവക്കാട് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു . മണത്തല ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്‍വശം താമസിക്കുന്ന പണിക്കവീട്ടില്‍ കൊട്ടിലിങ്ങള്‍ തമ്പി എന്ന് വിളിക്കുന്ന കരീം(67) ആണ് മരിച്ചത്.കഴിഞ്ഞ 11-ന് ചാവക്കാട് ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു .തുടര്‍ന്ന് ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത് .ഭാര്യ:ഫാത്തിമ്മ.മക്കൾ:ഖലീൽ,ഷെഫീഖ്,ജാനിഷാര്‍,നിഷ.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മണത്തല പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.