Above Pot

സ്ഥാനാർഥി നിർണയം , ചാവക്കാട് എൽ ഡി എഫി ലും ,യു ഡി എഫിലും പൊട്ടിത്തെറി

ചാവക്കാട്: നഗര സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിനെതിരെ എൽ ഡി എഫി ലും ,യു ഡി എഫിലും പൊട്ടിത്തെറി . സി പി എമ്മിൽ ലോക്കൽ സെക്രട്ടറി സുരേഷിന് പിന്നാലെ ബ്രാഞ്ച് സെക്രട്ടറിയും രാജിവെച്ചു . വാർഡ് 21 ലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയാണ് മണത്തല മുല്ലത്തറ ബ്രാഞ്ച് സെക്രട്ടറി കെ പി വിനോദൻ രാജി വെച്ചത്. പാർട്ടി അംഗത്വവും രാജി വെച്ചിട്ടുണ്ട് . അതിഥി സ്ഥാനാർത്ഥിയെയാണ് ഇവിടെ പാർട്ടി പരിഗണിച്ചത്. പാർട്ടിയിലെ കടുത്ത .വിഭാഗീയത മൂലം പല വാർഡുകളിലും അതിഥി സ്ഥാനാര്ഥികളാണ് മത്സരിക്കുന്നത് . വനിതാ സംവരണ വാർഡുകളിൽ പോലും അതിഥി സ്ഥാനാര്ഥികളെയാണ് പരിഗണിച്ചിട്ടുള്ളത് .

First Paragraph  728-90

നീണ്ട കാലത്തെ വനവാസത്തിന് ശേഷം ഭരണം പിടിക്കാനുള്ള അനുകൂല സാഹചര്യം വന്നപ്പോൾ മുന്നണിയിലെ തർക്കവും കോൺഗ്രസിലെ ഗ്രൂപ്പ് പോരും കാരണം നട്ടം തിരിയുകയാണ് യു ഡി എഫ് നേതൃത്വം . കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ച തെക്കഞ്ചേരി വാർഡ് തങ്ങൾക്ക് തരണമെന്നും .പകരം ലീഗ് മത്സരിച്ച കോഴികുളങ്ങര വാർഡ് കോൺഗ്രസ് തിരിച്ചെടുക്കണമെന്നുമാണ് മുസ്ലിം ലീഗിന്റെ ആവശ്യം .എന്നാൽ ഒരു കാരണവശാലും തെക്കഞ്ചേരി വാർഡ് വിട്ടു കൊടുക്കാൻ കഴിയില്ല എന്ന നിലപാടിൽ ആണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം .

Second Paragraph (saravana bhavan

പുന്ന വാർഡ് 6 ൽ ജില്ലാ കോൺഗ്രസ് സെക്രട്ടറി പി യതീന്ദ്ര ദാസിനെ മത്സരിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബ്ളോക് പ്രസിഡന്റ് സി ഗോവ പ്രതാപൻ ശ്കതമായി രംഗത്ത് ഉണ്ട് . പട്ടികജാതി വനിതാ കൗൺസിലറെ അധിക്ഷേപിച്ച കേസ് നേരിടുന്ന യതീന്ദ്ര ദാസിനെ സ്ഥാനാർഥി ആക്കിയാൽ അത് പാർട്ടിയുടെ വോട്ട് തേടുന്നതിനുള്ള ശേഷി കുറയ്ക്കുമെന്നാണ് ബ്ളോക് പ്രസിഡന്റിന്റെ വാദം . അതെ സമയം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അസ്മത്തലി യെയാണ് ബ്ളോക് പ്രസിഡന്റിന്റെ സ്ഥാനാർഥി ആയി വാർഡ് 28 ൽ മത്സരിപ്പിക്കുന്നതെന്നും , ഇദ്ദേഹത്തിനില്ലാത്ത എന്ത് അയോഗ്യതയാണ് യതീന്ദ്ര ദാസിന് ഉള്ളതെന്നാണ് എ ഗ്രൂപ്പ് ചോദിക്കുന്നത് . വാർഡ് 28ലെ കൗൺസിലർ ആയിരുന്ന സീനത്ത് കോയയുടെ ഭർത്താവ് കോയയും ഈ വാർഡിൽ മത്സരിക്കുന്നുണ്ട് .ഭാര്യ കൗൺസിലർ ആയിരുന്നപ്പോൾ വാർഡിലെ മുഴുവൻ കാര്യങ്ങളും താനാണ് നോക്കിയിരുന്നത് ,അത് കൊണ്ട് മത്സരിക്കാൻ താനാണ് ഏറ്റവും യോഗ്യൻ എന്നാണ് കോയയുടെ നിലപാട് . രണ്ടു പേരും ആവശ്യപ്പെട്ടിട്ടുള്ളത് കൈപ്പത്തി ചിന്ഹമാണ് .

ഇതിനു പുറമെ കോൺഗ്രസിന്റെ ഉറച്ച വാർഡുകളിൽ ഒന്നായ മമ്മിയൂർ വാർഡിൽ പാർട്ടിയുടെ ബ്ളോക് സെക്രട്ടറി യായ ഷോബി ഫ്രാൻസീസ് മമ്മിയൂർ വികസന മുന്നണിയുടെ പിന്തുണയിൽ മത്സരിക്കുന്നുണ്ട് . ഗ്രൂപ്പ് വീതം വെപ്പിന്റെ പേരിൽ നാട്ടുകാർക്ക് ഇഷ്ടമില്ലാത്ത സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഷോബി ഫ്രാൻസീസ് മത്സരിക്കുന്നത് . ഇവർ മത്സര രംഗത്ത് ഉറച്ചു നിന്നാൽ ഇടതു പക്ഷത്തിനു അപ്രതീക്ഷിതമായി ലോട്ടറി അടിച്ച തിന് തുല്യമാകും . ചാവക്കാട് കിഴക്കൻ മേഖലയിൽ സി പി എമ്മിന്റെ പല സീറ്റുകളും നഷ്ടപ്പെടാൻ സാധ്യത ഉള്ള സമയത്ത് കയ്യിലുള്ള സീറ്റ് കളയാനാണ് നേതൃത്വത്തിന് താൽപര്യം എന്നാണ് അണികളുടെ അടക്കം പറച്ചിൽ . നഗര സഭ ഭരണം പിടിക്കണമെന്ന യാതൊരു വിധ താൽപര്യവും പ്രാദേശിക നേതൃത്വത്തിനില്ല . തങ്ങളുടെ ഇഷ്ടക്കാർക്ക് സീറ്റ് നൽകാനും ,ഇഷ്ടമില്ലാത്തവരെ വെട്ടാനും ഉള്ള ഓട്ട പാച്ചിലിൽ ആണ് പ്രാദേശിക നേതൃത്വം . ജില്ലാ കോൺഗ്രസ് നേതൃത്വവും പ്രശ്നത്തിൽ ഇടപെടാതെ കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ് .