Madhavam header
Above Pot

തിരഞ്ഞെടുപ്പ് പ്രചാരണം : കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യരുത്.

തൃശൂർ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടികളെക്കുറിച്ചുള്ള വിമർശനം അവരുടെ നയപരിപാടികളെക്കുറിച്ച് മാത്രമാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. എതിർ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങൾ എതിർകക്ഷിയെക്കുറിച്ചോ അവരുടെ പ്രവർത്തകരെപ്പറ്റിയോ ഉന്നയിക്കരുത്. ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്. ജാതി മത വികാരങ്ങൾ മുതലെടുത്ത് വോട്ടു പിടിക്കുന്നത് കുറ്റകരമാണ്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അകമ്പടി വാഹനങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. പത്രിക സമർപ്പണ വേളയിൽ വരണാധികാരിയുടെ മുറിയിലേയ്ക്ക് മൂന്ന് പേർക്ക് മാത്രമാണ് ആകെ പ്രവേശനമുള്ളത്. സ്ഥാനാർത്ഥി ഉപയോഗിക്കുന്ന വാഹനത്തിന്റെ മുൻവശത്ത് വരണാധികാരി നൽകുന്ന പെർമിറ്റ് കാണത്തക്കവിധം പ്രദർശിപ്പിക്കണം. പെർമിറ്റിൽ വാഹനത്തിന്റെ നമ്പർ, സ്ഥാനാർത്ഥിയുടെ പേര് എന്നിവ ഉണ്ടാകണം. ഒരു സ്ഥാനാർത്ഥിയുടെ പേരിൽ പെർമിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാർത്ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റേയോ വരണാധികാരിയുടെയോ പെർമിറ്റ് ഇല്ലാത്ത വാഹനം പ്രചരണത്തിന് ഉപയോഗിക്കൻ പാടില്ല. അത്തരം വാഹനങ്ങൾ അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

Astrologer

Vadasheri Footer