കോടിയേരിക്ക് വൈകി വന്ന വിവേകം, യു ഡി എഫ് നേതാക്കൾ
തൃശൂര്‍: കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമാറ്റം നേരത്തേ ആകാമായിരുന്നു എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു, ഉയര്‍ന്ന് വന്നത് ആരോപണങ്ങളല്ല, യാഥാര്‍ത്ഥ്യങ്ങളാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും. വൈകിയാണെങ്കിലും സ്ഥാനമൊഴിയാനുള്ള തീരുമാനം നന്നായി എന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ രാജിയും യുഡിഎഫ് നേരത്തെ ആവശ്യപ്പെടുന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പാര്‍ട്ടിക്കകത്തെ അഭിപ്രായ വ്യത്യാസം കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചികിത്സക്കായി കോടിയേരി നേരത്തെയും അമേരിക്കയില്‍ പോയിരുന്നു. എന്നാല്‍ അന്നൊന്നും സ്ഥാനമൊഴിയാതെ അദ്ദേഹം തുടരുകയാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
കോടിയേരിയുടെ തീരുമാനം വൈകി വന്ന വിവേകമാണെന്നും ചെന്നിത്തല പറഞ്ഞു. തീരുമാനം ആദ്യം എടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.
പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം ആവശ്യപ്പെട്ട രാജി ശരിയായിരുന്നു എന്നു ബോധ്യപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു
സിപിഐഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി സെക്രട്ടറി നേരത്തെ ചികിത്സയ്ക്ക് പോയപ്പോള്‍ സ്ഥാനം രാജിവെച്ചിരുന്നില്ല. ഇപ്പോഴത്തെ തീരുമാനം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ കാരണമാണെന്നും രാജി തീരുമാനം ആദ്യം എടുക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.
കോടിയേരിയുടെ തീരുമാനം വൈകി വന്ന വിവേകമാണെന്നും മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്. കോടിയേരിയുടെ മകന്‍ ജയിലില്‍ ആണ്. ഈ ഘട്ടത്തില്‍ പോലും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചില്ലെന്നും മജീദ് പറഞ്ഞു
പാര്‍ട്ടിക്ക് പിടിയില്ലാത്ത രീതിയില്‍ ആണ് ഗവണ്‍മെന്റ് പോകുന്നത്. കോടിയേരി മുന്‍പും ചികിത്സയ്ക്ക് പോയിട്ടുണ്ട്, അപ്പോഴൊന്നും പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്നും കെ പി എ മജീദ് പറഞ്ഞു. കണ്ണൂര്‍ ലോബിയെ മറികടന്ന വിജയരാഘവന് എത്ര കണ്ട് വിജയിക്കാന്‍ ആകുമെന്ന് കണ്ടറിയണമെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് ധാര്‍മികതയെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മലപ്പുറത്ത് പറഞ്ഞു.