Madhavam header
Above Pot

ചെമ്പൈ സ്മാരക പുരസ്‌കാരം മണ്ണൂര്‍ രാജകുമാരനുണ്ണിയ്ക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ സ്മാരക പുരസ്‌കാരത്തിന് സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിയെ തിരഞ്ഞെടുത്തു. 50,001 രൂപയും ഗുരുവായൂരപ്പന്റെ മുദ്രയുള്ള പത്ത് ഗ്രാം സ്വര്‍ണ്ണപതക്കവും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം.
ചെമ്പൈ ഭാഗവതരുടെ ശിഷ്യനും കര്‍ണാടക സംഗീത രംഗത്തെ മുതിര്‍ന്ന കലാകാരനുമാണ് മണ്ണൂര്‍രാജകുമാരനുണ്ണി.സംഗീതോത്സവം ആരംഭിക്കുന്നതിനു മുമ്പേ ചെമ്പൈയ്‌ക്കൊപ്പം ഗുരുവായൂരപ്പനുമുന്നില്‍ സംഗീതോപാസ നടത്തിയിരുന്ന പ്രധാന ശിഷ്യനാണ്.

ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്,ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്,ഇ.പി.ആര്‍.വേശാല,സംഗീതജ്ഞരായ എ.ഇ.വാമനന്‍ നമ്പൂതിരി,ഡോ.ഗുരുവായൂര്‍ മണികണ്ഠന്‍ എന്നിവരുള്‍പ്പെട്ട കമ്മറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന ദിവസമാണ് പുരസ്‌കാരം നല്‍കാറ്.ഇക്കുറി ഉദ്ഘാടന ചടങ്ങും സംഗീതോത്സവവും ഇല്ലാത്തതതിനാല്‍ ദശമി ദിവസമായ 24 ന് രാവിലെ ഒമ്പതിന് ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് പുരസ്‌കാരം സമ്മാനിക്കും.തുടര്‍ന്ന് പുരസ്‌കാര ജേതാവിന്റെ നേതൃത്വത്തില്‍ കലാകാരന്‍മാരുടെ എണ്ണം കുറച്ച് പഞ്ചരത്‌ന കീര്‍ത്തനം നടത്തുമെന്ന് ദേവസ്വം അറിയിച്ചു.മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ തന്നെയാണ് പുരസ്‌കാര സമര്‍പ്പണവും പഞ്ചരത്‌ന കീര്‍ത്തനാലാപനവും.

Astrologer

Vadasheri Footer