Post Header (woking) vadesheri

അടിയേറ്റു വീണ ഭാര്യ അബോധാവസ്ഥയിൽ , മരിച്ചെന്ന് കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു .

Above Post Pazhidam (working)

മലപ്പുറം: അടിയേറ്റ് ബോധംകെട്ടുവീണ ഭാര്യ മരിച്ചെന്നുകരുതി ഗൃഹനാഥന്‍ ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. കണ്ണന്‍ചിറ വീട്ടില്‍ ബിനോയ് എന്ന തോമസ് കുട്ടി (46) ആണ് തൂങ്ങിമരിച്ചത്.

Ambiswami restaurant

കുട‌ുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യ ശോബിയെ താേമസ് കുട്ടി പുലര്‍ച്ചെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ ശോബി ബോധംകെട്ടുവീണു. കുലുക്കി വിളിച്ചിട്ടും ഭാര്യ എഴുന്നേല്‍ക്കുന്നില്ലെന്ന് കണ്ടതോടെ മരിച്ചുവെന്ന് ഉറപ്പിച്ചു. തുടര്‍ന്നാണ് തോമസ് കുട്ടി തൂങ്ങിമരിച്ചത്.

മര്‍ദ്ദനമേറ്റ് പരിക്കേറ്റ ശോബി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എടക്കര പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Second Paragraph  Rugmini (working)