Post Header (woking) vadesheri

തൈക്കാട് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂര്‍: കേരളത്തിന്റെ ആരോഗ്യരംഗത്തെ മാറ്റങ്ങള്‍ക്ക് കാരണം മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങളാണെന്നും അതില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പങ്ക് വലുതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. തൈക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി ആരോഗ്യരംഗത്ത് ചരിത്ര മുന്നേറ്റം സൃഷ്ടിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് വ്യാഴാഴ്ച നടന്നത്.

Ambiswami restaurant

തൈക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം രതി, വൈസ് ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആതിര ഉണ്ണികൃഷ്ണന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം എ ഷാഹിന, വാര്‍ഡ് കൗണ്‍സിലര്‍ സുമതി ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.

Second Paragraph  Rugmini (working)