Above Pot

ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി. സ്വർണക്കടത്തിന് ലൈഫ് മിഷനുമായി ബന്ധം. ഇഡ‍ി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആറ് ദിവസത്തേക്ക് കൂടി എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയിൽ വിട്ടു. സ്വർണ്ണക്കടത്തും ലൈഫ് മിഷനും തമ്മിൽ ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് ഇഡി പറയുന്നത്. 

First Paragraph  728-90

തനിക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ചെന്നും കസ്റ്റഡിയിൽ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു ഇഡി ആവശ്യപ്പെട്ടത്. ലൈഫ് മിഷനിലെ രഹസ്യ വിവരങ്ങൾ ശിവശങ്കർ വാട്സാപ്പ് ചാറ്റിലൂടെ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് ഇഡ‍ി പറയുന്നത്. ചോദ്യം ചെയ്യല്ലിന്റെ ആദ്യ ദിവസങ്ങളിൽ ശിവശങ്കർ സഹകരിച്ചില്ലെന്നും എൻഫോഴ്സ്മെൻ്റ് കോടതിയെ അറിയിച്ചു. 

Second Paragraph (saravana bhavan

ലൈഫ് മിഷൻ കേസ് എൻഫോഴ്സ്മെൻ്റിന് അന്വേഷിക്കാൻ പറ്റുമോയെന്ന് കോടതി ചോദിച്ചപ്പോഴാണ് ലൈഫ് മിഷനും സ്വർണ്ണക്കടത്തും തമ്മിൽ ബന്ധമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചത്. ലൈഫ് മിഷൻ വിവാദങ്ങളും ഇ‍ഡി കേസുമായി ബന്ധമില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു. 

സ്മാർട്ട് സിറ്റി, കെ ഫോൺ, ലൈഫ് മിഷൻ എന്നീ പദ്ധതികളിൽ സ്വപ്നയുടെ സജീവ ഇടപെടലുണ്ടായിരുന്നുവെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. സ്വർണ്ണക്കടത്ത് കേസി മറ്റ് പ്രധാന പ്രതികളുമായും ശിവശങ്കറിന് ബന്ധമുണ്ടായിരുന്നുവെന്നാണ് ഇഡി കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നത്. കോൺസുലേറ്റ് ജീവനക്കാരനായ ഖാലിദുമായും ശിവശങ്കറിന് അടുപ്പമുണ്ടായിരുന്നുവെന്നാണ് ഇഡി കണ്ടെത്തൽ. 

ഖാലിദുമായുള്ള  അടുപ്പം  ആദ്യഘട്ടത്തിൽ ശിവശങ്കരൻ മറച്ച് വച്ചുവെന്നും യൂണിടാക്കിൽ നിന്നും കമ്മീഷൻ വാങ്ങിയത് ഖാലിദായിരുന്നുവെന്നും ഇഡി പറയുന്നു. അന്വേഷണത്തെ വഴി തെറ്റിക്കാൻ ശിവശങ്കരൻ ഇപ്പോഴും ശ്രമിക്കുന്നുവെന്നാണ് ഇഡിയുടെ നിലപാട്.