Header 1 vadesheri (working)

സാമ്പത്തിക സംവരണം ,എസ്എൻഡിപി ഗുരുവായൂർ യൂണിയൻ പ്രതിഷേധിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: സാമുദായിക സംവരണ അട്ടിമറിമറിച്ച് ,സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെ എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പ്രതിഷേധിച്ചു .എസ്എൻഡിപി യോഗത്തിന്റെ നിലപാടുകൾക്കൊപ്പം ഗുരുവായൂർ യൂണിയനും ഒന്നിച്ചു നിൽക്കുന്നുവെന്ന് യൂണിയൻ സെക്രട്ടറി പി.എ.സജീവൻ അഭിപ്രായപ്പെട്ടു. ഡോ.പൽപ്പു ജന്മദിദിനാഘോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രന്റെ അദ്ധ്യക്ഷത വഹിച്ചു .
യൂണിയൻ കൗൺസിലറായ കെ.കെ.പ്രധാൻ .യോഗം ഡയറക്ടർ ബോർഡ് അംഗമായ എ.എസ്.വിമലാനന്ദൻ എന്നിവർ സംസാരിച്ചു .കൊവിഡ് 19 മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നടത്തിയ യോഗത്തിൽ ഗുരുവായൂർ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷണ്മുഖൻ,സെക്രട്ടറി ശൈലജ കേശവൻ തുടങ്ങിയവർ പങ്കെടുത്തു.

First Paragraph Rugmini Regency (working)